Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
യഥാര്‍ഥ ഹീറോ ആര്, ഡിജിപി ബെഹ്‌റ പറയുന്നു
Reporter

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വഴിത്തിരിവിനും നടന്റെ അറസ്റ്റിനും പിന്നില്‍ കൂട്ടായ പ്രവര്‍ത്തനമാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേസുമായി ബന്ധപ്പെട്ട് നിരവധി ആള്‍ക്കാരില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി ബി സന്ധ്യ, ദിനേന്ദ്ര കശ്യപ്പ്, എറണാകുളം റൂറല്‍ ഡിസിപി എവി ജോര്‍ജ്ജ്, ക്രൈംബ്രാഞ്ച് എസ്പി കെഎസ് സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നീ ഉദ്യോഗസ്ഥരുടെ കൂട്ടായ മികവുറ്റ അന്വേഷണമാണ് കേസിലെ നിര്‍ണായക പുരോഗതിക്ക് സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'കേസില്‍ അന്വേഷണ സംഘത്തിലെ ഓരോ അംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടേ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അന്വേഷണത്തില്‍ പിന്തുണയും പ്രോത്സാഹനവും നല്കിയ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട ദിലീപിനെതിരെ പൊലീസ് ചുമത്തിയത് പത്ത് വകുപ്പുകളാണ്. കൂട്ടമാനഭംഗവും ഗൂഢാലോചനയും ഉള്‍പ്പടെ നിരവധി ഗുരുതരമായ വകുപ്പുകളാണ് നടനെതിരെ അന്വേഷണ സംഘം ചുമത്തിയതായി റിമാന്റ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. 

ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് വകുപ്പ് 120(ബി)യാണ് ഇതില്‍ ഏറ്റവും ഗുരുതരമായ കുറ്റം. ക്രിമിനല്‍ ഗൂഢാലോചന. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണിത്. മറ്റ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റകൃത്യത്തില്‍ തുല്യപങ്കാണ് ഇതോടെ കേസില്‍ പതിനൊന്നാം പ്രതിയായ നടന്‍ ദിലീപിനും ഉള്ളതെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കോടതിയില്‍ ഗൂഢാലോചന കേസിലെ ദിലീപിന്റെ പങ്ക് തെളിയിക്കാനായാല്‍ മാത്രമേ മറ്റ് കുറ്റൃത്യങ്ങള്‍ തെളിയിക്കാനാവൂ എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഗൂഢാലോചന കോടതിയില്‍ തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ലെങ്കില്‍ കുറ്റകൃത്യത്തില്‍ നിന്ന് സംശയത്തിന്റെ ആനുകൂല്യത്തില്‍ ദിലീപിനെ നിരപരാധിയായി പ്രഖ്യാപിച്ചേക്കും.

വകുപ്പ് 376(ഡി) പ്രകാരം 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗ കുറ്റവും നടനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പങ്കുമായി ബന്ധപ്പെട്ട് 366 വകുപ്പും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 201 വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ കേസില്‍ പത്ത് വര്‍ഷം വരെയും തെളിവു നശിപ്പിച്ചതിലെ പങ്കിന് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെയും തടവ് ലഭിച്ചേക്കാം.

കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ തെളിവ് കൈവശം വയ്ക്കുന്നതിന് 411 വകുപ്പും, പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് 212ാം വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിന് ഇന്തന്‍ ശിക്ഷ നിയമത്തിലെ 506 ഉം, ഒരാളെ അന്യായമായി തടഞ്ഞുവച്ച സംഭവത്തില്‍ 342ാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് പ്രകാരം സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുത്തതിനും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ദിലീപിനെതിരെ കേസ് എടുത്തിട്ടുണ്ട്. രണ്ട് വകുപ്പിലുമായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷയും രണ്ട് മുതല്‍ പത്ത് ലക്ഷം വരെ പിഴയും നല്‍കേണ്ടി വരും. കേസിന് പിന്നിലെ ഗൂഢാലോചനയില്‍ നടന് പങ്കുണ്ടെന്ന് വ്യക്തമായാല്‍ ഈ കേസുകളെല്ലാം ഇദ്ദേഹത്തിന് എതിരെ തിരിഞ്ഞ് കുത്തും. ഇങ്ങിനെ വന്നാല്‍ ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ട സാഹചര്യം ദിലീപിന് ഉണ്ടാകും

 
Other News in this category

 
 




 
Close Window