Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സിനിയുടെ ഗോവയിലെ പദ്ധതി പാളി, ക്വട്ടേഷന്‍ വൈകിയത് കവര്‍ച്ചാക്കേസില്‍ കുടുങ്ങിയതിനാല്‍
Reporter

കൊച്ചി: ഗോവയില്‍വച്ച് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടതായും എന്നാല്‍ ഈ ശ്രമം പാളിയതായും പൊലീസ് വൃത്തങ്ങള്‍. ഹണി ബീ 2 വിന്റെ ഷൂട്ടിങ്ങിനായാണ് നടി ഗോവയിലെത്തിയത്. ഡ്രൈവറായി പള്‍സര്‍ സുനിയും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ഒരു ദിവസം മാത്രമാണ് നടി ഇവിടെ ഉണ്ടായിരുന്നത്. ഈ സമയത്തിനുളളില്‍ തന്റെ കൂട്ടാളിയെയും നടിയെ തട്ടിക്കൊണ്ടു പോകാനുളള വാഹനവും ഗോവയിലെത്തിക്കാന്‍ സുനിക്കായില്ല. ഇതാണ് ശ്രമം പാളാന്‍ കാരണം.

അതേസമയം, നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ നടപ്പാക്കാന്‍ വൈകിയത് പള്‍സര്‍ സുനി മോഷണക്കേസില്‍ കുടുങ്ങിയതിനാലാണെന്നും പറയുന്നു. 2013 ലാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഈ സമയത്താണ് സുനി മറ്റൊരു കവര്‍ച്ചാക്കേസില്‍ പ്രതിയായത്. പാലായിലെ കിടങ്ങൂരില്‍വച്ച് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനുനേരെ മുളകുപൊടി സ്‌പ്രേ ചെയ്ത് നാലു ലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്. ഇതിനുശേഷം ഒരു വര്‍ഷം ഒളിവിലായിരുന്നു. കോയമ്പത്തൂരിലാണ് ഒളിവില്‍ കഴിഞ്ഞത്. പിന്നീട് കോടതിയില്‍ കീഴടങ്ങി. ഇതിനുശേഷം സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചുവരാന്‍ സമയമെടുത്തു. ഇതാണ് ക്വട്ടേഷന്‍ വൈകാന്‍ കാരണമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ഏപ്രിലിലാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊച്ചി എംജി റോഡിലെ അബാദ് പ്ലാസ ഹോട്ടലിലെ 410ാം മുറിയില്‍വച്ചാണ് ഇതിനായി ആദ്യം ഗൂഢാലോചന നടത്തിയത്. 2013 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 7 വരെ ദിലീപ് ഇവിടെ താമസിച്ചു. ഇതില്‍ ഒരു ദിവസം രാത്രി ഏഴിനും എട്ടിനും ഇടയില്‍ പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തി. നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ എടുക്കണമെന്നും അത് വ്യാജ ചിത്രങ്ങള്‍ ആകരുതെന്നും പള്‍സര്‍ സുനിക്ക് ദിലീപ് നിര്‍ദേശം നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനുശേഷം കഴിഞ്ഞ നവംബറില്‍ ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണ സമയത്താണ് രണ്ടാംവട്ട ഗൂഢാലോചന നടക്കുന്നത്. നവംബര്‍ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനിലും 13 ന് തൃശൂരിലെ ടെന്നിസ് ക്ലബിലും 14 ന് തൊടുപുഴ ശാന്തിഗിരി കോളജില്‍വച്ചും ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു. നടിയെ ആക്രമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് സുനി തൃശൂരിലെത്തി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച ശേഷം ബൈക്കിലാണ് എത്തിയത്. ഇവിടെ ദിലീപിന്റെ ബിഎംഡബ്ല്യു കാറില്‍വച്ച് ഇരുവരും സംസാരിച്ചു. ക്വട്ടേഷന് അഡ്വാന്‍സ് ആയി 10000 രൂപ നല്‍കി. ആയിരത്തിന്റെ 10 നോട്ടുകളായിട്ടാണ് അഡ്വാന്‍സ് നല്‍കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

 
Other News in this category

 
 




 
Close Window