Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നടന്നത് വന്‍ ഗൂഢാലോചന, ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും: സഹോദരന്‍
Reporter

കൊച്ചി: ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്നു സഹോദരന്‍ അനൂപ്. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.

തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്‍ക്കും വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ല. ദിലീപിനെ കുടുക്കാനാണു ഗൂഢാലോചന നടന്നത്. അനൂപ് വ്യക്തമാക്കി.

അതേസമയം, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നു വാദം കേട്ടില്ല. തെളിവെടുപ്പു പൂര്‍ത്തിയാകാത്തതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം കേള്‍ക്കാത്തത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.

 
Other News in this category

 
 




 
Close Window