Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂരിലെ തെളിവെടുപ്പും പൂര്‍ത്തിയായി, കൈവീശിക്കാട്ടിയ നടനെ കൂകിവിളിച്ച് ജനം
Reporter

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്നലെ തൃശൂരിലെത്തിച്ചു തെളിവെടുത്തു. ജോയ്‌സ് പാലസ്, ഗരുഡ എന്നീ ഹോട്ടലുകളിലും ടെന്നിസ് അക്കാദമിയിലും കൊണ്ടുപോയി തെളിവെടുത്തു. മഴയുള്ളതിനാല്‍ ജോയ്‌സ് പാലസില്‍വച്ച് ദിലീപിനെ പൊലീസ് വാഹനത്തില്‍നിന്നും പുറത്തിറക്കിയില്ല. ദിലീപിനെയും കൊണ്ട് 11.20 ന് ഇവിടെയെത്തിയ പൊലീസ് വാഹനം ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ചു മിനിറ്റു നിര്‍ത്തി തെളിവെടുപ്പു നടത്തുകയായിരുന്നു. 

ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങില്‍ തന്റെ ആഡംബര കാര്‍ നിര്‍ത്തി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഗരുഡ ഹോട്ടലിലെത്തിച്ച ദിലീപിനെ പൊലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കി തെളിവെടുപ്പു നടത്തി. ഇവിടെ ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയ ഗരുഡ ഹോട്ടലിലെ മുറിയിലായിരുന്നു തെളിവെടുപ്പ്.

ജോര്‍ജേട്ടന്‍സ് പൂരം' ചിത്രീകരിച്ച പുഴയ്ക്കലിലെ കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയിലും ദിലീപിനെ എത്തിച്ചു. ഏകദേശം 20 മിനിറ്റോളം തെളിവെടുപ്പ് നടത്തി. ആദ്യം ടെന്നിസ് കോര്‍ട്ടിനടുത്തെത്തിച്ച ദിലീപിനെ പുറത്തിറക്കിയില്ല. പിന്നീട് അക്കാദമിക്കുള്ളിലേക്കു കയറ്റിയ ദിലീപിന്റെ സാന്നിധ്യത്തില്‍ത്തന്നെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ടെന്നിസ് അക്കാദമിക്കു മുന്നില്‍ നിരവധി പേരാണ് എത്തിയിരുന്നത്. ഇവിടെ എഐവൈഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേമാണുയര്‍ന്നത്. കരിങ്കൊടി അടക്കമുള്ളവയുമായിട്ടായിരുന്നു പ്രതിഷേധം. തെളിവെടുപ്പിനുശേഷം ദിലീപുമായി പൊലീസ് ആലുവയിലേക്ക് പോയി. രണ്ടു ദിവസത്തെ ദിലീപിന്റെ കസ്റ്റഡി ഇന്നു പൂര്‍ത്തിയാകും. 

തുടര്‍ച്ചയായ രണ്ടാം ദിവസവും തെളിവെടുപ്പിനായി എത്തിച്ചയിടങ്ങളില്‍ ദിലീപിനെതിരെ വന്‍ ജനരോഷമാണ് തെളിഞ്ഞുകണ്ടത്. എല്ലായിടത്തും വന്‍ ജനക്കൂട്ടം കൂക്കിവിളിച്ചാണ് താരത്തെ വരവേറ്റത്. എന്നാല്‍, അക്ഷോഭ്യനായി കാണപ്പെട്ട ദിലീപ്, കൂടിനിന്ന ജനക്കൂട്ടത്തെ ചെറുപുഞ്ചിരിയോടെ കൈവീശിക്കാട്ടിയശേഷം പൊലീസ് വാഹനത്തിനുള്ളിലേക്ക് കയറുകയാണ് ചെയ്തത്. 

ഇതിനിടെ ദിലീപിന്റെ ഭാര്യ കാവ്യയെയും അമ്മ ശ്യാമളെയെും ചോദ്യം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 

ഇതിനിടെ, പ്രതി സുനി പറഞ്ഞ മാഡം സാങ്കല്‍പ്പികമാണെന്നാണ് പൊലീസ് നിലപാട്. ഇങ്ങനെയൊരാള്‍ ഇല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. 

 
Other News in this category

 
 




 
Close Window