Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും- ദിലീപിന്റെ സഹോദരന്‍
reporter
നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കുന്ന കാവ്യ മാധവന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് ദിലീപിന്റെ സഹോരന്‍ അനൂപ്.
ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് പറഞ്ഞു. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുമുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞു.
ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും.

ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് അനൂപ് ആരോപിച്ചിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരികെയെത്തും. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും ദൈവവമുണ്ടെങ്കില്‍ ഇത് പുറത്തുവരും.
ദിലീപിനെതിരെ തെളിവില്ലെന്നും അനൂപ് ആരോപിച്ചു. നൂറു ശതമാനവും തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന് സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. എല്ലാം കെട്ടിച്ചമച്ചതാണ്. വലിയെ കെണിയാണിത്. ഇത് എല്ലാവര്‍ക്കും വരും. വക്കീലും മറ്റ് കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.

ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ അനൂപ് പറഞ്ഞിരുന്നു. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.

തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്‍ക്കും വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ല. ദിലീപിനെ കുടുക്കാനാണു ഗൂഢാലോചന നടന്നത്. രാവിലെ മാധ്യമങ്ങളോട് അനൂപ് പറഞ്ഞു.

അതേസമയം, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നു വാദം കേട്ടില്ല. തെളിവെടുപ്പു പൂര്‍ത്തിയാകാത്തതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം കേള്‍ക്കാത്തത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.
 
Other News in this category

 
 




 
Close Window