Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
ബിസിനസ്‌
  Add your Comment comment
ജനങ്ങളെ സ്വാധീനിച്ച കമ്പനികളുടെ ലിസ്റ്റില്‍ ഫെയ്‌സ്ബുക്കിനൊപ്പം പതഞ്ജലിയും
reporter
ജനങ്ങളെ കൂടുതല്‍ സ്വാധീനിച്ച കമ്പനികളുടെ പട്ടികയിലെ ആദ്യ പത്തില്‍ യോഗഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയും. ആഗോള ഗവേഷക സ്ഥാപനമായ ഇപ്‌സോസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഗൂഗിളാണ് ഒന്നാം സ്ഥാനം കൈയാളുന്നത്. മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

പതഞ്ജലിക്ക് പുറമെ ജിയോയും ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പതഞ്ജലിക്കു നാലാം സ്ഥാനവും ജിയോയിക്ക് ഒമ്പതാം സ്ഥാനവുമാണുള്ളത്.

ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് മൂന്നാം സ്ഥാനത്തുനിന്നു പത്താം സ്ഥാനത്തേക്കു പോയപ്പോള്‍ ആമസോണ്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ പത്തില്‍ ഇടംപിടിച്ച ഏക സാമ്പത്തിക സ്ഥാപനം പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ്. നൂറില്‍ അധികം ബ്രാന്റുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 20 ബ്രാന്റുകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
 
Other News in this category

 
 




 
Close Window