Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
ആരോഗ്യം
  Add your Comment comment
ഉറക്കം ഉണര്‍ന്ന ഉടനെ കാപ്പി കുടിക്കുന്നവര്‍ക്ക് മരണസാധ്യത 12 ശതമാനം കുറവ്
reporter
കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അര്‍ബുദം, പ്രമേഹം, ശ്വാസസംബന്ധവും വൃക്കസംബന്ധവുമായ രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും. ഒരു കപ്പു കാപ്പി കുടിച്ച് ദിവസം തുടങ്ങാന്‍ കാരണങ്ങളായി ഇതൊക്കെ പോരേ?

കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് മരണസാധ്യത 12 ശതമാനം കുറവാണെന്നു കണ്ടു. രണ്ടോ മൂന്നോ കപ്പ് കാപ്പി ദിവസവും കുടിക്കുന്നവരില്‍ ഈ ബന്ധം കുറെക്കൂടി ശക്തമാണെന്നും പഠനത്തില്‍ കണ്ടു. അതായത് മരണസാധ്യത 18 ശതമാനം കുറവ്.

കഫീന്‍ അടങ്ങിയതോ അടങ്ങാത്തതോ ആയ കാപ്പി കുടിയുമായി കുറഞ്ഞ മരണനിരക്കിന് ബന്ധം ഉള്ളതായി കണ്ടു. കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറായ വെറോണിക്ക ഡബ്ല്യൂസെറ്റിയാവാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

യൂണിവേഴ്‌സിറ്റി ഓഫ് ഹവായ് കാന്‍സര്‍ സെന്ററിന്റെയും കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ മള്‍ട്ടി എത്ത്‌നിക് കൊഹോര്‍ട്ട് പഠനത്തിന്റെ വിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്.

അര്‍ബുദത്തിലേക്കു നയിക്കാവുന്ന ജീവിതശൈലീ ഘടകങ്ങള്‍ പരിശോധിക്കുന്ന വിവിധ വംശങ്ങളില്‍പെട്ട 2,1500 പേര്‍ പങ്കെടുക്കുന്ന പഠനമാണിത്. നാല് വ്യത്യസ്ത വംശങ്ങളില്‍പെട്ടവരിലാണ് കാപ്പികുടിയും മരണസാധ്യതയും തമ്മിലുള്ള ബന്ധം കണ്ടത്. എങ്കിലും മറ്റ് ഗ്രൂപ്പുകള്‍ക്കും ഈ ഫലം ബാധകമാണ്.

വിവിധയിനം, അര്‍ബുദം, പ്രമേഹം, കരള്‍രോഗം, പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും മറ്റ് ഗുരുതര രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കാന്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കാപ്പിയില്‍ നിരവധി ആന്റി ഓക്‌സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അര്‍ബുദം തടയുന്നു. കാപ്പിയിലെ ഏത് രാസപദാര്‍ത്ഥങ്ങളാണ് ഈ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നത് എന്ന് പഠനം വ്യക്തമാക്കുന്നില്ല. എങ്കിലും ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുന്നവര്‍ കാപ്പികുടിയും ശീലമാക്കാവുന്നതാണ്. കാപ്പി കുടിക്കുന്നത് കരളിലെയും ഗര്‍ഭാശയത്തിലെയും അര്‍ബുദസാധ്യത കുറയ്ക്കും എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window