Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വനിതാ കളക്ടറുടെ കയ്യില്‍ തൊട്ടു തലോടിയ എംഎല്‍എ അറസ്റ്റില്‍
reporter
ജില്ലാ കളക്ടറായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലങ്കാന എംഎല്‍എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. മെഹബൂബാബാദില്‍ ബുധനാഴ്ച നടന്ന പരിപാടിക്കിടെയാണ് കളക്ടര്‍ പ്രീതി മീണയോട് എംഎല്‍എ മോശമായി പെരുമാറിയതും കൈയില്‍ കടന്നുപിടിച്ചതും.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, സ്ത്രീകളോട് മോശമായി പെരുമാറുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരേ കേസെടുത്തിരിക്കുന്നത്.

കളക്ടറുകളെ പരാതിയെത്തുടര്‍ന്ന് എംഎല്‍എയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തുടരന്വേഷണം നടക്കുകയാണെന്നും തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും ചടങ്ങിന്റെ മറ്റ് വീഡിയോകളും ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എയുടെ പെരുമാറ്റത്തെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കളക്ടറോട് നേരിട്ട് മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്നും മുഖ്യമന്ത്രി താക്കീത് നല്‍കി.
 
Other News in this category

 
 




 
Close Window