Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.87 INR  1 EURO=0 INR
ukmalayalampathram.com
Tue 26th Sep 2017
 
 
സിനിമ
  Add your Comment comment
ഒന്നര കോടി മുടക്കി ബിഎംഡബ്ല്യു സെവന്‍ സീരീസ് അനൂപ് മേനോന്‍ സ്വന്തമാക്കി
reporter
ലോകത്തിലെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നാണ് ബിഎംഡബ്ല്യു സെവന്‍ സീരീസ്. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ സെവന്‍ സീരീസിനെ സ്വന്തമാക്കിയിരിക്കുന്നു മലയാള സിനിമയുടെ പ്രിയ താരം അനൂപ് മേനോന്‍. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കില്‍ നിന്നാണ് താരം കാര്‍ സ്വന്തമാക്കിയത്.

ബിഎംഡബ്ല്യു സെവന്‍ സീരീസ് നിരയിലെ ഡീസല്‍ മോഡലായ 730 എല്‍ഡിയാണ് താരം സ്വന്തമാക്കിയത്. ഭാര്യ ഷേമ അലക്‌സാണ്ടറിന്റെ പേരിലാണ് പുതിയ ആഡംബര കാര്‍. ജാഗ്വര്‍ എക്‌സ്‌ജെ, ഔഡി ക്യൂ 7 എന്നീ ലക്ഷ്വറി കാറുകള്‍ അനൂപ് മേനോന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യുവിന്റെ അഞ്ചാം തലമുറ സെവന്‍ സീരിസാണിപ്പോള്‍ വിപണിയിലുള്ളത്. ബിഎംഡബ്ല്യു നിര്‍മിച്ച ഏറ്റവും മികച്ച സെവന്‍ സീരിസ് എന്ന പേര് പുറത്തിറങ്ങിയപ്പോഴെ പുതിയ തലമുറ സ്വന്തമാക്കിയിരുന്നു.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്‌നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ലിറ്റര്‍ ആറു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 195 കിലോവാട്ട് / 265 എച്ച് പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 20002500 ആര്‍പിഎമ്മില്‍ 620 ന്യൂട്ടണ്‍ മീറ്റര്‍ പരമാവധി ടോര്‍ക്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 6.2 സെക്കന്‍ഡ്. 250 കിലോമീറ്ററാണ് പരമാവധി വേഗത. 1.12 കോടി രൂപ മുതല്‍ 2.2 കോടി രൂപവരെയാണ് വിവിധ മോഡലുകളുടെ എക്‌സ്‌ഷോറൂം വില.
 
Other News in this category

 
 




 
Close Window