Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ആരോഗ്യം
  Add your Comment comment
വിശന്നപ്പോള്‍ ഭിക്ഷ യാചിച്ചു. വീണിടത്തു കിടന്നുറങ്ങി. അനാഥ ജന്‍മമായി, ഉപേക്ഷിക്കപ്പെട്ടവളായി. അതെല്ലാം പഴയ കഥ. ഇപ്പോള്‍, അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും അഭിഭാഷകനും ഉള്‍പ്പെട്ട പാനലിലാണ് ജോയിതയുടെ സ്ഥാനം
reporter

ബംഗാളിലെ ഇസ്‌ലാംപൂര്‍ കോടതിവളപ്പിലേക്കു കഴിഞ്ഞ ശനിയാഴ്ച വന്ന വെളുത്തനിറമുള്ള കാറില്‍ ഒരു ചുവന്ന ബോര്‍ഡ് ഉണ്ടായിരുന്നു. ഡ്യൂട്ടിയിലുള്ള ജഡ്ജിമാര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ പതിക്കുന്ന ബോര്‍ഡ്. കാറില്‍നിന്നിറങ്ങിയ വ്യക്തി കോടതിയില്‍നിന്ന് അഞ്ചുമിനിറ്റു മാത്രം നടന്നെത്താവുന്ന ബസ് സ്റ്റാന്‍ഡില്‍ ഒരിക്കല്‍ ഉറങ്ങിയിരുന്നു. ഹോട്ടലുകളില്‍ മുറി നിഷേധിക്കുകയും താമസിക്കാന്‍ ഇടം ഇല്ലാതെവരുകയും ചെയ്തപ്പോഴാണ് അവര്‍ക്ക് ബസ് സ്റ്റാന്‍ഡില്‍ അഭയം തേടേണ്ടിവന്നത്. ആട്ടിയോടിക്കപ്പട്ട ദിവസങ്ങള്‍. ഭക്ഷണത്തിനു യാചിക്കേണ്ടിവന്ന നാളുകള്‍. പേടിച്ചും വിറച്ചും നടന്ന നാളുകള്‍. ഇരുണ്ട ആ ഭൂതകാലം ഇനി മറക്കാം. ഒരിക്കല്‍ താമസിക്കാനിടം തേടി നടന്ന, സമൂഹത്തില്‍ തന്റെ സ്ഥാനന്തെന്നു തിരിച്ചറിയാതിരുന്ന അതേ വ്യക്തി ഇന്ന് ബംഗാളിലെ ഉത്തര്‍ ഡിനജ്പൂര്‍ ജില്ലയില്‍ നാഷണല്‍ ലോക് അദാലത്തിന്റെ വിദഗ്ധ ബഞ്ചിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണു ശനിയാഴ്ച അവര്‍ കാറില്‍ കോടതിയില്‍ എത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും അഭിഭാഷകനും ഉള്‍പ്പെട്ട പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജോയിത മൊന്‍ഡല്‍. തെരുവില്‍നിന്ന് അഭിമാനാര്‍ഹമായ പദവിയിലേക്ക് എത്തിയ ജോയിതയുടെ ജീവിതം നാടകത്തേക്കാള്‍ നാടകീയം. കഥയേക്കാള്‍ കൗതുകകരം. പ്രതിസന്ധികളില്‍ തളരാതെയും തിരിച്ചടികളെ വളര്‍ച്ചയുടെ പടവുകളാക്കിയും പൊരുതിനേടിയ വിജയകഥ.ഒപ്പം ഇന്നും അപമാനങ്ങള്‍ സഹിച്ചും ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായി ജീവിതം സഹനമാക്കിയ ഭിന്നലിംഗ സമൂഹത്തിനു പ്രതീക്ഷയുടെ തിരിനാളവും. ജയന്തയാണു പിന്നീട് ജോയിത മൊന്‍ഡല്‍ ആയത്. കൊല്‍ക്കത്തയില്‍ കോളജ് പഠനകാലത്തു സഹപാഠികളുടെ പരിഹാസത്തിനിരയായ ജയന്ത.പഠിക്കാനാഗ്രഹിച്ചിട്ടും അന്തസ്സോടെ ജീവിക്കാന്‍ കൊതിച്ചിട്ടും പിന്തുടര്‍ന്നെത്തി ആക്രമിച്ച സമൂഹത്തിലെ വേട്ടമൃഗങ്ങളുടെയും സദാചാരപൊലീസിന്റെയും ഇര. ഒടുവില്‍ കോളജില്‍ പോകാനാകാത്ത അവസ്ഥയായി. പഠനമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. വേദനയോടെ ജയന്ത കോളജ് ഉപേക്ഷിച്ചു. സമൂഹത്തിലേക്കിറങ്ങി. പാവപ്പെട്ടവര്‍ക്കു വേണ്ടി. അവഗണിക്കപ്പെട്ടവര്‍ക്കുവേണ്ടി. ആര്‍ക്കും വേണ്ടാത്തവര്‍ക്കുവേണ്ടി കരങ്ങള്‍ നീട്ടി. നിസ്വാര്‍ഥ സേവനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഒരു ദേശസാല്‍കൃത ബാങ്കിന്റെ കോള്‍ സെന്ററില്‍ കുറച്ചുകാലം ജോലി ചെയ്‌തെങ്കിലും അതു മുന്നോട്ടുകൊണ്ടുപോകാനായില്ല ദാരിദ്ര്യവും കഷ്ടപ്പാടുകളും അലട്ടി. ഓരോ ദിവസത്തെയും ജീവിതം ചോദ്യചിഹ്നമായി. എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ തെരുവിലേക്ക്. വിശന്നപ്പോള്‍ ഭിക്ഷ യാചിച്ചു. ഉറക്കം വന്നപ്പോള്‍ വീണിടത്തുകിടന്നുറങ്ങി. അനാഥ ജന്‍മമായി, ഉപേക്ഷിക്കപ്പെട്ടവളായി പ്രതീക്ഷയില്ലാത്ത ദിവസങ്ങള്‍. അന്നു തെരുവില്‍വച്ചു ജോയിത ജീവിതം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. സാമൂഹിക സേവനത്തിനു ജീവിതം സമര്‍പ്പിച്ചു. അന്നു തുടങ്ങിയ സമര്‍പ്പിത സേവനത്തിന്റെ സാഫല്യമാണ് ഇന്നു കൈവന്നിരിക്കുന്ന അസുലഭ പദവി.

 
Other News in this category

 
 




 
Close Window