Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
UK Special
  Add your Comment comment
ഗ്രെന്‍ഫെല്‍ തീപിടിത്തം: രാജ്യത്തെ കെട്ടിട നിര്‍മാണ ചട്ടം ഭേദഗതി ചെയ്യുന്നു
reporter

 ലണ്ടന്‍: ഗ്രെന്‍ഫെല്‍ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായിട്ടാണ് ഈ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രെന്‍ഫെല്‍ ദുരന്തത്തില്‍ നൂറോളം പേരാണ് മരണത്തിന് കീഴടങ്ങിയത്. എല്ലാ ബഹുനിലകെട്ടിടങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നിയമം പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് ഇത് പരിഹരിക്കാന്‍ സാവകാശം കൊടുക്കും. എന്നിട്ടും പരിഹരിക്കാത്ത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. പ്രധാനമായും തീപിടിത്ത സുരക്ഷാ ക്രമീകരണങ്ങളിലാകും ഭേദഗതി വരുത്തുക. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നതിന് നിരോധനം കൊണ്ടുവരും. 18 മീറ്ററിന് മുകളില്‍ തീപ്രതിരോധിക്കുന്ന വസ്തുക്കള്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. ഫയര്‍ഫോഴ്‌സ്, ലോക്കല്‍ അഥോറിറ്റി എന്നിവയുടെ അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം. ഇതുകൂടാതെ ഇടയ്ക്കിടെ ഇവര്‍ ഇത്തരം കെട്ടിടങ്ങളില്‍ പരിശോധന നടത്തണം. 

അതേസമയം, സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് നിര്‍മാണ കമ്പനികള്‍ ആരോപിച്ചു. ബ്രക്‌സിറ്റിനെത്തുടര്‍ന്ന് മേഖല സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നതെന്നും ഇവര്‍ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇത് കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന പ്രവര്‍ത്തനമാണെന്നും ഇവര്‍ പറഞ്ഞു.. സമയാസമയത്ത് തങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ പണം ലാഭിക്കാന്‍ വേണ്ടി ഗ്രെന്‍ഫെല്‍ ടവറില്‍ ചെലവ് കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചതാണ് തീപിടിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.

 
Other News in this category

 
 




 
Close Window