Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദീലിപ് പൊലീസ് കസ്റ്റഡിയില്‍ തന്നെ, കാവ്യയില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചു
reporter

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പോലീസ് കസ്റ്റഡി നീട്ടി. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി കാലാവധി. ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. ഉച്ച കഴിഞ്ഞാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അഡ്വ:രാം കുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്. അങ്കമാലി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനിടെ നടിയെ ആക്രമിക്കാന്‍ നടന്‍ ദിലീപ് നടത്തിയ ഗൂഡാലോചനയ്ക്ക് ഒത്താശ ചെയ്തെന്നു ആരോപിച്ച് കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കു സഹായം നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കാവ്യയെ ചോദ്യം ചെയ്തത്. അതേസമയം, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്തോ എന്നത് വ്യക്തമായിട്ടില്ല. കാവ്യമാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന 'ലക്ഷ്യ'എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയില്‍ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. 'ലക്ഷ്യ'യില്‍ വെച്ച് സുനിക്ക് പണം കൈമാറിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരങ്ങള്‍.


കാവ്യയില്‍ നിന്ന് വിലപ്പെട്ട നിരവധി വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. എന്നാല്‍ കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ കാവ്യയെ കൂടി പ്രതിചേര്‍ത്തേക്കുമെന്നാണ് വിവരം. 

 
Other News in this category

 
 




 
Close Window