Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സ് ടീന പോളിന്റെ മൃതദേഹം 17 ന് പൊതുദര്‍ശനത്തിന് വയ്ക്കും, വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും
reporter

കാര്‍ഡിഫ്: കഴിഞ്ഞ ദിവസം ക്യാന്‍സര്‍ ബാധിച്ച് മരിച്ച അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോളിന്റെ മൃതദേഹം 17 ന് പൊതുദര്‍ശനത്തിന് വയ്ക്കും. കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവാന്‍സ് ചര്‍ച്ചിലാണ് പൊതുദര്‍ശനം. രാവിലെ 11.30 നു തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ യു കെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനയുമടങ്ങുന്ന തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികരായി വൈദികരായ ഫാ ജോര്‍ജ്ജ് പുത്തൂര്‍, ഫാ അംബ്രോസ് എന്നിവരും ഉണ്ടാകും. അതിനു ശേഷം വ്യാഴാഴ്ച ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും, വെള്ളിയാഴ്ച ഇടവകപ്പള്ളിയായ തവളപ്പാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്‌കരിക്കും.

2010 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്‍ഷം മുന്‍പാണ് ക്യാന്‍സര്‍ രോഗം പിടികൂടിയത്. 2012 ആണ് ആദ്യമായി ടീനയില്‍ രോഗം കണ്ടെത്തിയത്. രോഗത്തോട് പോരാടി 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. ഈ വര്‍ഷം ആദ്യം ആണ് ടീനയ്ക് വീണ്ടും അര്‍ബുദ രോഗം കണ്ടെത്തിയത്.

യുക്മയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും ടീനയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകള്‍ വഹിക്കാനുള്ള തീരുമാനം ആയിട്ടുണ്ട്.



പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

St PHILIP EVANS PARISH CHURCH

LLANEDYM Dr, LLANEDEYM

CARDIFF, CF23 9UL


 

 
Other News in this category

 
 




 
Close Window