Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപ് അടുത്ത സുഹൃത്ത്; സാമ്പത്തിക ഇടപാടുകളില്ല: അന്‍വര്‍ സാദത്ത് എംഎല്‍എ
Reporter

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. നടിക്കെന്നല്ല ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും താന്‍ ഇരയ്‌ക്കൊപ്പമാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. കേസില്‍ ദിലീപ് പ്രതി ആയിട്ടില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ആലുവയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ക്രിമിനലുകളെ വെച്ച് പൊറുപ്പിക്കരുതെന്ന് അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ക്ക് ഒരിക്കലും കൂട്ട് നില്‍ക്കില്ല. ദിലീപുമായി തനിക്ക് വര്‍ഷങ്ങളുടെ സൗഹൃദമാണ് ഉള്ളത്. ദിലീപ് അടുത്ത സുഹൃത്താണ്. അതിനാല്‍ അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. എന്നുകരുതി ഈ വിഷയത്തില്‍ തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്ന് ദിലീപിനറായാം. എനിക്ക് സഹായിക്കാന്‍ പറ്റില്ല. ദിലീപുമായി തനിക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തിക വസ്തു ഇടപാടുകളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം രാവിലെ താന്‍ ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു സ്‌കൂളിന്റെ വാര്‍ഷികോദ്ഘാടനത്തിനു ക്ഷണിക്കാന്‍ പല ദിവസങ്ങളില്‍ വിളിച്ചിട്ടും ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നതിനാലാണ് 18നു രാവിലെ വീണ്ടും വിളിച്ചത്. നടി ആക്രമിക്കപ്പെട്ട വിഷയവും അപ്പോള്‍ ഫോണില്‍ സംസാരിച്ചിരുന്നു. ദിലീപുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും എന്നാല്‍ ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. വിഷയത്തില്‍ ദിലീപിനെ ചേര്‍ത്ത് ഓരോ വാര്‍ത്തകള്‍ വരുമ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നിട്ടേ ഉള്ളൂ ദിലീപ്. 

ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ചോദ്യം ചെയ്യാന്‍ നീക്കമുണ്ടെന്നാണു സംശയിക്കുന്നത്. ചില ഇടതുപക്ഷ എംഎല്‍എമാരുടെ പേരുകള്‍ ഈ കേസില്‍ കേള്‍ക്കുന്നതിനാല്‍ അതു ബാലന്‍സ് ചെയ്യാന്‍ തന്നെയും ചോദ്യം ചെയ്‌തേക്കാം. ഏത് അന്വേഷണവുമായി സഹകരിക്കാനും തയാറാണ്. പ്രതിയാക്കപ്പെടുന്നതിനു മുന്‍പു ദിലീപിനെ പലവട്ടം വിളിച്ചിട്ടുണ്ട്. കാണാന്‍ പോയിട്ടുമുണ്ട്. എന്നാല്‍ രഹസ്യമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. ഒരു സഹായവും തന്നോട് അഭ്യര്‍ഥിച്ചിട്ടുമില്ല. ദേവന്‍ സാക്ഷിയായി ഈ കേസില്‍ ഒരു പങ്കുമില്ലെന്ന് ആലുവ ക്ഷേത്രം ചൂണ്ടി ദിലീപ് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ ദിലീപ് കുറ്റവാളിയാണെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കണം. തനിക്കും രണ്ടു പെണ്‍മക്കളാണുള്ളത്. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒപ്പമാണു താന്‍. നടിയും തന്റെ സുഹൃത്താണ്. സംഭവത്തിനുശേഷം നടിയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു.

ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാണ് താനെന്നത് ആരോപണ മാത്രം. ഇതുമായി ഒരു ബന്ധവുമില്ല. സിപിഎം ഈ വിഷയത്തില്‍ തനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണ്. ഡിവൈഎഫ്‌ഐ പരാതി കൊടുത്തത് ഇതിന്റെ ഭാഗമാണ്. അന്വേഷണം ശരിയായ ദിശയിലാണോ നീങ്ങുന്നത് എന്ന ചോദ്യത്തിന്, കേരളത്തിലെ പൊലീസിന്റെ അന്വേഷണത്തെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രതികരണം.

 
Other News in this category

 
 




 
Close Window