Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് അന്ന് അവളെ എല്ലാവരും കളിയാക്കി. അതൊരു ഊര്‍ജമാക്കി അവള്‍ കുറേ സ്വപ്‌നം കണ്ടു. പിന്നീട് ആകാശത്തേക്ക് പറന്നുയര്‍ന്നു. ഒടുവില്‍ അവള്‍ പ്രായം കുറഞ്ഞ വനിതാ ക്യാപ്റ്റന്‍ എന്ന ഖ്യാതി നേടി...
reporter
30 വയസ്സു മാത്രമേ അവള്‍ക്കു പ്രായമുള്ളൂ, പക്ഷേ ബോയിങ് 777ന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ക്യാപ്റ്റന്‍ എന്ന ഖ്യാതി നേടിയിരിക്കുകയാണ് അന്നി ദിവ്യ എന്ന സുന്ദരി. അത്ര എളുപ്പമായിരുന്നില്ല അവളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിടര്‍ന്നത്. പൈലറ്റാകാന്‍ വേണ്ടി 17ാം വയസ്സു മുതല്‍ ദിവ്യ പരിശീലനം തുടങ്ങിയതാണ്.

വിമാനം പറത്താന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കിയെങ്കിലും അതൊരു കരിയര്‍ ചോയ്‌സായി തെരഞ്ഞെടുക്കാന്‍ അവര്‍ക്കു താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ എതിര്‍പ്പുകളെയെല്ലാം അവള്‍ അവഗണിച്ചു. ഉത്തര്‍ പ്രദേശിലെ ഫഌിങ് സ്‌കൂളായ ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറന്‍ അക്കാഡമിയില്‍ ചേരുന്നതു വരെ അവള്‍ എല്ലാവരുടെയും എതിര്‍പ്പുകള്‍ ക്ഷമയോടെ അവഗണിച്ചു.

ഇവിടുത്തെ പരിശീലനത്തിനു ശേഷം സ്‌പെയിനിലും ലണ്ടനിലും പോയി വിമാനം പറത്താന്‍ ട്രെയ്‌നിങ് നേടിയ ദിവ്യ പിന്നീട് കൊമേഴ്‌സ്യല്‍ ഫ്‌ളൈര്‍ എന്ന തലത്തിലേക്ക് ഉയരുക ആയിരുന്നു. ആര്‍മി ഉദ്യോഗസ്ഥനായിരുന്ന അച്ഛനും അമ്മയ്ക്കുമാണ് തന്റെ വിജയത്തിനുള്ള മുഴുവന്‍ ക്രെഡിറ്റും അവള്‍ നല്‍കുന്നത്. താല്‍പ്പര്യമില്ലായിരുന്നെങ്കില്‍ കൂടി സാമ്പത്തികമായി പ്രതിസന്ധി നേരിട്ട സാഹചര്യങ്ങളില്‍ അവരാണു പൂര്‍ണ പിന്തുണ നല്‍കി കൂടെനിന്നത്.

എന്റെ സ്വപ്‌നത്തില്‍ മാതാപിതാക്കള്‍ വിശ്വാസമര്‍പ്പിച്ചുഅതായിരുന്നു എന്റെ കരുത്ത്, അവള്‍ പറഞ്ഞു. വിജയവാഡയില്‍ ആരും പൈലറ്റ് കോഴ്‌സ് പഠിക്കാത്ത കാലത്തായിരുന്നു അന്നിയുടെ പരീക്ഷണം. അതുകൊണ്ടുതന്നെ മണ്ടത്തരം എന്നായിരുന്നു എല്ലാവരും വിമര്‍ശിച്ചത്. പിന്നീട് പഠിക്കുമ്പോള്‍ മോശം ഇംഗ്ലീഷ് എന്നു പറഞ്ഞ് പലരും കളിയാക്കിയതും അവള്‍ ഓര്‍ക്കുന്നു. എന്നാല്‍ തിരിച്ചടികളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അവള്‍ പിന്നീട് തന്റെ ലക്ഷ്യത്തിലേക്ക് നടന്നുകയറി.
 
Other News in this category

 
 




 
Close Window