Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാക്കിസ്ഥാന്‍ രാഷ്ട്രപിതാവിന്റെ ഫോട്ടോ വച്ച് ബസ് റോഡിലിറക്കി: സിനിമാ ഷൂട്ടിങ്ങാണെന്ന് അറിഞ്ഞിട്ടും ജനം തടഞ്ഞു
reporter
റൂട്ട് ബസ്സില്‍ പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം. ജനം ഇതു കണ്ട് അന്തം വിട്ടു. രാജ്യസ്‌നേഹികള്‍ അതിനെതിരേ ശബ്ദമുയര്‍ത്തി. കാര്യം അറിഞ്ഞവരെല്ലാം ജയ് ഹിന്ദ് വിളികളോടെ പ്രശ്‌നത്തെ നേരിട്ടു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചു. അതോടെ സംഭവം വലിയ വിഷയമായി. ബസ് കത്തിക്കാനും മര്‍ദ്ദിക്കാനും സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമായി. ഡെമോക്രസി എന്ന പേരിട്ട പച്ച ബസിന് പിന്നിലായി ജിന്നയുടെ ചിത്രം ഒട്ടിച്ചതാണ് പ്രശ്‌നമുണ്ടാക്കിയത്. വാസ്തവത്തില്‍ അതൊരു സിനിമയുടെ ചിത്രീകരണമായിരുന്നു.
ജിന്നയുടെ ചിത്രമൊട്ടിച്ചതിന്റെ ഉദ്ദേശം എന്താണെന്ന് ചോദിച്ച് തന്നെ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്ന് സംവിധായകന്‍ ജൂബിത്ത് പറഞ്ഞു. നവാഗത സംവിധായകനാണ് ജൂബിത്ത്. റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രത്തില്‍ വേറെ നാല് ബസുകള്‍ കൂടിയുണ്ട്. ചുവപ്പ് നിറത്തിലുള്ള ബസില്‍ കാള്‍ മാര്‍ക്‌സിന്റെ ചിത്രവും നീല നിറമുള്ള ബസില്‍ അംബേദ്കറിന്റെ ചിത്രവും കാവി നിറമുള്ള ബസില്‍ ഗോഡ്‌സേയുടെ ചിത്രവും വെളുത്ത ബസില്‍ ഗാന്ധിയുടെ ചിത്രവുമാണുള്ളത്. എല്ലാ ബസിന്റെയും പേര് ഡെമോക്രസി എന്നാണ്. ചിത്രീകരണത്തിനായി ബസ് ബെംഗളുരു നിരത്തിലൂടെ ഓടിച്ചിരുന്നു.
 
Other News in this category

 
 




 
Close Window