Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
കായികം
  Add your Comment comment
29 മെഡലുകളുമായി ഇന്ത്യയുടെ മെഡല്‍പട്ടിക
reporter
ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയുടെ ആദ്യ കിരീടനേട്ടമാണിത്. 29 മെഡലുകളാണ് ഇന്ത്യയുടെ മെഡല്‍പട്ടികയിലുള്ളത്. 12 സ്വര്‍ണം അഞ്ച് വെള്ളിയും 12 വെങ്കലവുമാണ് ഇന്ത്യ നേടിയത്. എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും കരസ്ഥമാക്കിയ ചൈന രണ്ടാമതെത്തി.
പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര മീറ്റ് റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. 4x400 മീറ്റര്‍ റിലേയില്‍ പുരുഷ, വനിതാ വിഭാഗങ്ങളിലും ഇന്ത്യ ഒന്നാമതെത്തി. പുരുഷന്‍മാരുടെ 10000 മീറ്റിലെ ജയത്തോടെ ജി ലക്ഷമണന്‍ രണ്ടാം സ്വര്‍ണം നേടി.
വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ അര്‍ച്ചന യാദവ് സ്വര്‍ണം നേടിയെങ്കിലും അയോഗ്യയാക്കപ്പെട്ടു. മത്സരത്തിനിടെ ശ്രീലങ്കന്‍ താരത്തെ തള്ളിയതിനാണ് അര്‍ച്ചനയ്ക്ക് സ്വര്‍ണം നഷ്ടമായത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളിതാരം ടിന്റു ലൂക്കയ്ക്ക് മത്സരം പൂര്‍ത്തിയാക്കാനായില്ല. 800 മീറ്റര്‍ മത്സരത്തിനായി ട്രാക്കിലിറങ്ങിയ ടിന്റു മുന്നിട്ട നിന്ന ശേഷം വീണു പോയി. പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി.
 
Other News in this category

 
 




 
Close Window