Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
നായകന്മാരാകുന്ന നിരയിലേക്ക് അടുത്തതായി എത്തുന്നത് മുകേഷിന്റെ മകന്‍ ശ്രാവണാണ്. രാജേഷ് നായര്‍ ഒരുക്കുന്ന പുതിയ ചിത്രം കല്യാണത്തിലൂടെ ശ്രാവണും മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തുകയാണ്.
reporter
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രാവണ്‍ നായകനാകുന്ന സിനിമയില്‍ ഡബ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ തമിഴില്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വര്‍ഷ ബൊല്ലമ്മമാണ് നായികയാകുന്നത്. സിനിമയില്‍ നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നായികയുടെ പിതാവിന്റെ വേഷത്തില്‍ ശ്രീനിവാസനാണ് എത്തുന്നത്.

സോള്‍ട്ട് മാംഗോ ട്രീ സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന സിനിമയിലേക്ക് ശ്രാവണ്‍ എത്തിയത് യാദൃശ്ചികമായിട്ടായിരുന്നു. റൊമാന്റിക് കോമഡിയായ സിനിമയിലേക്ക് അടുത്ത വീട്ടിലെ പയ്യനെപ്പോലെ തോന്നുന്ന ഒരു പുതുമുഖത്തെ വേണമെന്ന സംവിധായകന്റെ അന്വേഷണം ദുബായിലേക്കും ശ്രാവണിലേക്കും എത്തുകയായിരുന്നു. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ശ്രാവണ്‍ കൈകൊടുത്തു.

ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്ന തിരക്കഥയില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഷൂട്ടിംഗ് തുടങ്ങും. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനെയും സിനിമ അവതരിപ്പിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെയും കാളിദാസിന്റെയും നായകനായുള്ള അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ശ്രാവണിന്റെയും പേരുകള്‍ കേള്‍ക്കുന്നത്.
 
Other News in this category

 
 




 
Close Window