Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പത്തനംതിട്ടയില്‍ പ്രണയം ഉപേക്ഷിച്ചതിന് പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു കത്തിച്ചു
Reporter

കോട്ടയം: പത്തനംതിട്ടയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുവാന്‍ കാരണം പ്രതിയുമായുണ്ടായിരുന്ന പ്രണയം ഉപേക്ഷിച്ചതാകാമെന്ന് പെണ്‍കുട്ടി. സംഭവത്തില്‍ പോലീസിന് മൊഴി നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയിലെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. പുല്ലുവെട്ടു തൊഴിലാളിയായ 

സജിലും പതിനേഴുവയസുള്ള പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു.പെണ്‍കുട്ടി ഇറങ്ങി വരാന്‍ തയാറാകാത്തതിനാല്‍ ഇയാള്‍ തിരിച്ചു പോയി. ഒരു മണിക്കൂറിന് ശേഷം കന്നാസില്‍ പെട്രോളുമായി വന്ന സജില്‍ വീട്ടില്‍ക്കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയും ആറന്മുള സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കുട്ടിയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയാണ്. മാതാവ് വീട്ടുജോലിക്കാരിയാണ്. പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നു.

 
Other News in this category

 
 




 
Close Window