Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
വരുമാനത്തില്‍ കുറവ്, യുവാക്കളുടെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
reporter

ലണ്ടന്‍: രാജ്യത്ത് ചെലവ് വര്‍ധിച്ചതോടെ പല കുടുംബങ്ങളുടെയും ബജറ്റ് താളം തെറ്റി. വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. യുവാക്കളുടെ കുടുംബങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. ജീവിത നിലവാരത്തെ തന്നെ ഇത് സാരമായി ബാധിച്ചു. മുന്‍വര്‍ഷത്തേ അപേക്ഷിച്ച് വരുമാനത്തില്‍ 0.7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ ചെലവ് ഗണ്യമായി ഉയരുകയും ചെയ്തു. 25 മുതല്‍ 34 വയസ് വരെ പ്രായമുള്ള കുടുംബങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. അതേസമയം, പെന്‍ഷന്‍കാരുടെ വരുമാനത്തില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തി. വാടകയ്ക്ക് താമസിക്കുന്നവരുടെ കാര്യമാണ് ഏറ്റവുമധികം പരിതാപകരമായത്. വാടകയിനത്തിലും ഓരോ വര്‍ഷവും വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഭരണ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് ഇത്തരത്തില്‍ ജീവിത നിലവാരം ഇടിയാന്‍ കാരണമെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടു. 

ഇടത്തരം കുടുംബങ്ങളില്‍ വരുമാനത്തില്‍ 0.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പ്രതിമാസം 10 പൗണ്ട് പോലും സമ്പാദിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ആഴ്ചയില്‍ ഒരു ദിവസം പോലും പുറത്ത് പോകാനോ അവധി ആഘോഷിക്കാനോ കഴിയാത്തവരും കുറവല്ല. കുട്ടികളുടെ പഠനച്ചെലവ് പറയാന്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ഇവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window