Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കാവ്യാമാധവന് പൊന്നിന്‍കുടം നേര്‍ച്ചയുമായി മാതാപിതാക്കള്‍
reporter

 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി കാവ്യാമാധവന് പൊന്നിന്‍കുടം നേര്‍ച്ചയുമായി മാതാപിതാക്കള്‍. തളിപ്പറമ്പ് രാജരാജേസ്വര ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രി എട്ട്മണിയോടെയാണ് വഴിപാട് നടത്തിയത്. കാവ്യാ മാധവന്റെ അമ്മ ശ്യാമള പിതാവ് മാധവന്‍ എന്നിവരാണ് നേര്‍ച്ച നടത്താനെത്തിയത്. കാവ്യയുടെയും ശ്യാമളയുടെയും പേരില്‍ പ്രധാന വഴിപാടായ പൊന്നുംകുടം വച്ചു തൊഴുതാണ് ഇവര്‍ മടങ്ങിയത്. കാവ്യയും എറണാകുളത്ത് നിന്ന് എത്തിയിരുന്നെങ്കിലും ക്ഷേത്രത്തിലേക്ക് എത്തിയില്ല. സര്‍വൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴല്‍.

ഇതിനിടെ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്ക് അടുത്തേക്ക് അയച്ചത് ദിലീപ് എന്ന് പോലീസ്. പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ഇയാള്‍ക്കാണ് കൈമാറിയത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ കുറിച്ച് അറിയില്ലെന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞത്. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

ക്വട്ടേഷന്‍ പണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ പണം നല്‍കിയതിനെ കുറിച്ച് അന്വേഷണം തുടങ്ങി. പള്‍സര്‍ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. 50,000 രൂപ അക്കൗണ്ടിലുള്ളതായി കണ്ടെത്തി. കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എടുത്തു. ചിട്ടിയിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും സുനിയുടെ അമ്മ പറഞ്ഞു. 

 
Other News in this category

 
 




 
Close Window