Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അനധികൃത സമ്പാദ്യം: അന്വേഷണം കൂടുതല്‍ നടന്മാരിലേക്ക്. കോടതി മുറ്റത്ത് അനുജന്‍ അനൂപിനെ ശകാരിച്ച് ദിലീപ്
reporter

തിരുവനന്തപുരം: മലയാള സിനിമയിലെ അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച അന്വേഷണം കൂടുതല്‍ അഭിനേതാക്കളിലേയ്ക്ക് നീളുന്നു. താരങ്ങളുടെ സ്വത്തു വിവരങ്ങളും വിദേശ-സാമ്പത്തിക ഇടപാടുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു തുടങ്ങി. കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. താരങ്ങളുടെ പഴയ സ്വത്തു വിവരങ്ങളും പുതുതായി ലഭിച്ച വിവരങ്ങളും വച്ചാണ് അന്വേഷണം നടത്തുന്നത്. മലയാളത്തിലെ ചില താരപ്രമുഖരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മൂന്നു വര്‍ഷം മുമ്പ് പരിശോധന നടത്തിയിരുന്നു എങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. പല താരങ്ങളുടെയും നിക്ഷേപം ഗള്‍ഫ് മേഖലകളിലാണ്. സിനിമമേഖലകളില്‍ നിന്ന് തന്നെ ലഭിച്ച ചില നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഗള്‍ഫ് മേഖലയില്‍ അന്വേഷണം നടത്തിയിരുന്നു. വിദേശത്തെ അന്വേഷണത്തിനുശേഷം കൊച്ചി കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിരിക്കുന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകളുടെ ഫയലുകളും പരിശോധിച്ചു തുടങ്ങി. പള്‍സര്‍ സുനി സാമ്പത്തിക ഇടപാടുകളിലെ ചെറിയ കണ്ണി മാത്രമാണെന്നാണ് ഏജന്‍സികളുടെ അനുമാനം. സുനിയുടെ ഇടപാടുകള്‍ അന്വേഷിച്ചു വരികയാണ്.

ഇതിനിടെ കേസില്‍ ചാനലുകളോട് ദിലീപിനെ അനുകൂലിച്ച് പ്രതികരിച്ച സഹോദരന്‍ അനൂപിന് ദിലീപിന്റെ ശകാരം. ചാനലുകാരോട് ആവശ്യമില്ലാത്തത് എന്തിനാണ് പറഞ്ഞതെന്നും ഇപ്പോള്‍ തന്നെ പ്രശ്‌നമാണ്. അതിന്റെ കൂടിയാണ് ഇതെന്നും ദിലീപ് പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ച് വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ് സഹോദരനെ ദിലീപ് ശാസിച്ചത്. എല്ലാവരുടേയും പണി കഴിയട്ടേ അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നായിരുന്നു അനൂപ് കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് മുന്നില്‍ പറഞ്ഞത്. 

ദിലീപിനെ കെണിയൊരുക്കി കുടുക്കുകയതാണെന്നും അനൂപ് പറഞ്ഞിരുന്നു. അനാവശ്യ ആരോപണങ്ങളും ആക്ഷേപങ്ങളും മൂലം മടുത്തെന്നും നാടു വിടാന്‍ പോലും ആലോചിച്ചെന്നും ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോദ്ധ്യപ്പെടുമെന്നും അനൂപ് പറഞ്ഞു. ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ദിലീപ് പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നും കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകണമെന്നും കഴിഞ്ഞ ദിവസം അനൂപ് പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ദിലീപ് അനൂപിനെ കണ്ടത്. ഉടന്‍ സഹോദരനെ ദിലീപ് ശാസിച്ചു.

 
Other News in this category

 
 




 
Close Window