Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
UK Special
  Add your Comment comment
ട്രെയ്‌നില്‍ വച്ച് മുസ്ലിം യുവതിയുടെ മുഖപടം വലിച്ചുമാറ്റി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
reporter

ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയ്‌നില്‍ വച്ച് മുസ്ലിം യുവതിയെ അപമാനിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മുഖപടം വലിച്ചു മാറ്റിയ യുവാവിന് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി. ബേക്കര്‍ സ്ട്രീറ്റ് ട്യൂബ് സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഇയാള്‍ മനപൂര്‍വം തന്റെ ഹിജാബ് വലിച്ചുമാറ്റുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. സ്റ്റേഷനിലൂടെ നടക്കുകയായിരുന്ന തന്നെ പിടിച്ചുനിര്‍ത്തിയ ശേഷമായിരുന്നു ഇയാളുടെ നടപടിയെന്നും പൊലീസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അറിയിച്ചു. ഇതോടൊപ്പം ഇവര്‍ക്കുനേരെ വംശീയാധിക്ഷേപവും നടന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ആരെങ്കിലും സാക്ഷികളുണ്ടെങ്കില്‍ വിവരം പൊലീസിനെ അറിയിക്കണമെന്നും പ്രതിയെക്കുറിച്ച് വിവരമുള്ളവര്‍ അക്കാര്യവും പൊലീസുമായി പങ്കിടണമെന്നും അറിയിച്ചു.

മൂന്നു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മുസ്ലിംകള്‍ക്ക് നേരേയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. വംശീയമായി അധിക്ഷേപം മുന്‍കാലങ്ങളിലേക്കാള്‍ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മുസ്ലിംകളോട് ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. പലപ്പോഴും രാത്രികാലങ്ങളിലാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയത്തും ആക്രമണം ആരംഭിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

 
Other News in this category

 
 




 
Close Window