Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മതസ്പര്‍ധ പരാമര്‍ശം: കേസെടുത്തതിനെതിരേ നിയമ നടപടിക്കൊരുങ്ങി സെന്‍കുമാര്‍
Reporter

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് കേസെടുത്ത സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടാനൊരുങ്ങി ടി പി സെന്‍കുമാര്‍. പരാതിക്കാരോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് സൈബര്‍ പൊലീസ് നോട്ടീസ് അയച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സൈബര്‍ സ്റ്റേഷനില്‍ സെന്‍കുമാറിനെതിരായ കേസ് റജിസ്റ്റര്‍ ചെയ്തതില്‍ അവ്യക്തതയുണ്ട്. 

സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. പരാതിക്കാരോട് രണ്ടാഴ്ചയ്ക്കകം നേരിട്ട് ഹാജരായി മൊഴി നല്‍കാനാണ് നിര്‍ദേശം. സിെഎ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. 

കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സൈബര്‍ സ്റ്റേഷനില്‍ എന്തിന് കേസ് റജിസ്റ്റര്‍ ചെയ്തവെന്നതും സംശയമുണ്ടാക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതല്ല പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഒന്നും. 

എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സി തന്നെ തയ്യാറാക്കിയ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്താവന നടത്തിയതെന്ന ഉറച്ച നിലപാടിലാണ് സെന്‍കുമാര്‍. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനാകും സെന്‍കുമാറിന്റെ ശ്രമം.

 
Other News in this category

 
 




 
Close Window