Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പള്‍സര്‍ സുനിക്കായി സര്‍പ്പപൂജയും വഴിപാടും
reporter

പെരുമ്പാവൂര്‍: നടിയെ ആക്രമിച്ച കേസില്‍ തടവില്‍ കഴിയുന്ന പള്‍സര്‍ സുനിക്കായി പെരുമ്പാവൂരിലെ വീട്ടില്‍ സര്‍പ്പ പൂജ. തിങ്കളാഴ്ച മുതലാണ് പൂജ തുടങ്ങിയത്. എല്ലാ ദിവസവും രാവിലെ തുടങ്ങുന്ന പൂജ രാത്രി വരെ നീളും. പൂജ തുടങ്ങിയ ദിവസം തന്നെയാണ് ദിലീപ് അറസ്റ്റിലായതെന്ന് വീട്ടുകാര്‍ പറയുന്നു. പത്തുപതിനഞ്ചു വര്‍ഷമായി സിനിമയും സിനിമാക്കാരുമായി ബന്ധപ്പെട്ടാണ് സുനിയുടെ ജീവിതം. ഇതിനിടെ പല ഇടപാടുകളുടെയും ഭാഗമായി പള്‍സര്‍ സുനി എന്ന പേരും കിട്ടി. എന്നാല്‍ ഇപ്പോഴത്തെ കാലക്കേട് സുനി മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. ദോഷങ്ങള്‍ മാറ്റാന്‍ ചില പൂജകള്‍ ചെയ്യണമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ പറഞ്ഞിരുന്നെന്ന് അമ്മ പറയുന്നു. അഞ്ചു ദിവസമായിരുന്നു പൂജ. 

നാടിനെ കുലുക്കിയ കുറ്റകൃത്യത്തില്‍ പ്രതിയെങ്കിലും മകന് സ്വഭാവ ദൂഷ്യമില്ലെന്ന് അമ്മ. ഇത് അവനെക്കൊണ്ട് ആരെങ്കിലും ചെയ്യിച്ചതാണോ എന്ന് അറിയില്ല. സര്‍പ്പപൂജ എന്തിനെന്ന് പറയുന്നില്ലെങ്കിലും ഇത് തുടങ്ങിയ ദിവസമാണ് ദിലീപ് അറസ്റ്റിലായതെന്ന് ഇവര്‍ പറയുന്നു.

ഇതിനിടെ നടന്‍ ദിലീപിന് ശനിയാഴ്ച രാത്രിയില്‍ ഭക്ഷണം ലഭിച്ചില്ല. വൈകുന്നേരം 5.35 നാണ് ദിലീപിനെ സബ് ജയിലില്‍ എത്തിച്ചത്. ജയിലില്‍ വൈകിട്ട് അഞ്ചുമണിക്കാണ് അത്താഴം നല്‍കുന്നത്. ഭക്ഷണത്തിനായുള്ള കണക്കെടുപ്പ് നാലുമണിക്കാണ് നടത്തുന്നത്. ആ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് ദിലീപിന് അത്താഴം ലഭിക്കാഞ്ഞത്. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ശനിയാഴ്ച. നേരത്തേ കിടന്നിരുന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയാണ് ദിലീപ് കിടക്കുന്നത്.ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അന്വേഷസംഘം ദിലീപിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.

 
Other News in this category

 
 




 
Close Window