Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നടിയെ ആക്രമിച്ച സംഭവം: ഫോണ്‍ വിദേശത്തേക്ക് കടത്തി, പൊലീസ് വിദേശത്തേക്ക്
reporter

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ വിദേശത്തേയ്ക്ക് കടത്തിയതായി പോലീസ് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ വിദേശത്തുള്ള സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. വിദേശത്ത് നിന്നും ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമം നടത്തിയതായും പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ വിദേശത്ത് പോയ ദിലീപിന്റെ സുഹൃത്തുക്കളെക്കുറിച്ച് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ദിലീപുമായി അടുത്ത് ബന്ധമുള്ള യു.ഡി.എഫ് എം.എല്‍.എ വരെ പോലീസിന്റെ സംശയപരിധിയില്‍പ്പെടുന്നു.

ഇവരെല്ലാം ഏതു സാഹചര്യത്തിലാണ്, എന്ത് ആവശ്യത്തിനാണ് വിദേശ പര്യടനം നടത്തിയത് എന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്ര ദിവസമായിട്ടും ദൃശങ്ങളടങ്ങിയ ഫോണ്‍ കണ്ടെത്താനാകാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. ഇതിനിടെ ദിലീപിന്റെ വസതിയില്‍ റെയ്ഡ് നടത്തുന്നതിനിടെ, ദിലീപിന്റേതെന്ന് പറയപ്പെടുന്ന രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


ഫോണ്‍ വിദേശത്തേയ്ക്ക് കടത്തിയതുകൊണ്ടാകാം ദിലീപ് കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നാണ് പോലീസ് കണക്കുകൂട്ടുന്നു. പള്‍സര്‍ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയ ഫോണ്‍, അദ്ദേഹം ദിലീപിന് കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.


 

 
Other News in this category

 
 




 
Close Window