Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപ് 'മലയാളം ക്രിമിനലെ'ന്ന് ഗൂഗിള്‍
reporter

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാളം ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച് ഗൂഗിള്‍. ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നായിരുന്നു വിശേഷണം. ഇത് വാര്‍ത്തയായതിനു പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്. നേരത്തേ, ജനങ്ങള്‍ക്കിടയിലെ ദിലീപിന്റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പിആര്‍ ഏജന്‍സികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ആലുവ സബ് ജയിലിലാണ് ദിലീപിപ്പോള്‍. ദിലീപിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനോട് അടുപ്പമുള്ള കൂടുതല്‍ താരങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ദീലിപും നടിയുമായുള്ള തര്‍ക്കത്തെ കുറിച്ച് അറിയുന്ന താരങ്ങളെയാണ് ചോദ്യം ചെയ്യുക. 2013 ല്‍ അബാദ് പ്ലാസയില്‍ വെച്ച് നടന്ന അമ്മ റിഹേഴ്സലിനിടെയാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് ഈ തര്‍ക്കത്തെകുറിച്ച് അറിയാവുന്നവരെയും, തര്‍ക്കത്തില്‍ ഇടപ്പെട്ടവരെയുമാണ് പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം നാളെ ദിലീപിന്റെ സുഹൃത്തും, സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംവിധായകന്‍ നാദിര്‍ഷയെ നേരത്തെ ഒരു തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിനെയും നാദിര്‍ഷയേയും ഒന്നിച്ചിരുത്തിയും പ്രത്യേകമായും ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും മൊഴികളില്‍ പ്രകടമായ വൈരുദ്ധ്യം പൊലീസ് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്നതാണ് പൊലീസിന് കണ്ടെത്തേണ്ടത്. അതിനായാണ് നാളെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും ഗൂഢാലോചനയില്‍ പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്ക് സംബന്ധിച്ച് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്

അപ്പുണ്ണിക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പൊലീസിന്റെ നിഗമനം. അപ്പുണ്ണി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിനും ഫോണില്‍ സംസാരിച്ചതിനും പൊലീസിന്റെ കൈയില്‍ തെളിവുണ്ട്.

 
Other News in this category

 
 




 
Close Window