Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപിന് തിരിച്ചടി: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി
Reporter

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കുന്നതിന് സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്. സര്‍ക്കാരിന് വേണ്ടി ഹാജരായത് ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ ആയിരുന്നു. അദ്ദേഹം തിങ്കളാഴ്ചവരെ കേസ് പഠിക്കുന്നതിന് കോടതിയോട് സാവകാശം തോടുകയായിരുന്നു. എന്നാല്‍ ഇതിനെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ എതിര്‍ക്കുകയും കേസ് ഇന്നലെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

ദിലീപ് ഇന്നലെ രാവിലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ വഴിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഒരു തെളിവ് പോലുമില്ലെന്ന് ജാമ്യഹര്‍ജിയില്‍ പരാമര്‍ശം. ദിലീപിനെതിരെ പൊലീസ് നിരത്തിയ പത്തൊന്‍പതില്‍ എട്ടുതെളിവുകളും ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയ്ക്കും മറ്റ് ജീവനക്കാര്‍ക്കെതിരെയുമാണ്. ഒരു തെളിവുകളും ദിലീപിനെതിരെ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ആയില്ല എന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ കേട്ട് മാത്രമാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ ദിലീപിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ല. മാത്രമല്ല മുഖ്യമന്ത്രി നേരത്തെ തന്നെ ഇതില്‍ ഗൂഢാലോചനയില്ല എന്നത് വ്യക്തമാക്കിയതുമാണ്. ജാമ്യഹര്‍ജിയില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസുമായി മുന്നോട്ട് പോകുന്നത്. മാത്രമല്ല താന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നതും ആക്രമിക്കപ്പെട്ട നടിയ്ക്ക് ഉപദ്രവമുണ്ടാകുമെന്നതും അടിസ്ഥാനരഹിതം മാത്രമാണെന്നും അതിനാല്‍ തന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

 
Other News in this category

 
 




 
Close Window