Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
കായികം
  Add your Comment comment
ഇര്‍ഫാന്‍ ഫേസ്ബുക്കില്‍ ഒരു സെല്‍ഫിയിട്ടു; ചിത്രത്തിനു താഴെ 'കുരുപൊട്ടിയ' മത സദാചാര വാദികളുടെ തെറിയഭിഷേകം
reporter
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ ചിത്രത്തിന് മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് താരത്തിന്റെ ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. ഇന്നലെ വൈകീട്ട് ഇര്‍ഫാന്‍ പത്താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് കമന്റുകളുമായി ധാരാളം പേര്‍ എത്തിയത്. ഇര്‍ഫാന്‍ പത്താനും ഭാര്യയും ഒന്നിച്ചുള്ള ചിത്രമാണ് ഇന്നലെ പോസ്റ്റ് ചെയ്തത്. പ്രവാസി ഇന്ത്യക്കാരിയും ജിദ്ദയില്‍ താമസിക്കുന്ന സഫ ബെയ്ഗ് ആണ് ഇര്‍ഫാന്റെ ഭാര്യ. പര്‍ദയിട്ട് തലമൂടിയ സഫ ബെയ്ഗ് കൈകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ചിത്രത്തില്‍. സഫ നെയില്‍പോളീഷ് അണിഞ്ഞിരിക്കുന്നതും, കയ്യും മുഖവും മറയ്ക്കാത്തതുമാണ് ചിലരെ പ്രകോപിപ്പിച്ചത്.
ലക്ഷക്കണക്കിന് പേര്‍ ചിത്രത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് വിമര്‍ശവനവുമായി മതമൗലികവാദികള്‍ എത്തിയത്. 'മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു, നെയില്‍ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കണം' എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ കമന്റ് ബോക്‌സില്‍ കാണാം.
 
Other News in this category

 
 




 
Close Window