Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ആരോഗ്യം
  Add your Comment comment
40 വയസിനു താഴെയുള്ള സ്ത്രീകളില്‍ ആര്‍ത്ത വിരാമത്തിനു കാരണം മാറിയ ജീവിത ശൈലി
reporter
നേരത്തേയുള്ള ആര്‍ത്തവവിരാമം പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കുന്നുവെന്നു മാത്രമല്ല, അത് ശാരീരിക മാനസിക അവസ്ഥയെയും ബാധിക്കും. അസുഖങ്ങള്‍ വരാനുള്ള സാധ്യതകളെയും ശ്രദ്ധിക്കേണ്ടതുണ്ട്. സങ്കീര്‍ണമായ മാറ്റങ്ങളാണ് ആര്‍ത്തവവിരാമത്തിലൂടെ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്നത്. സ്ത്രീകളുടെ ആര്‍ത്തവപ്രക്രിയ സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം അഥവാ മെനോപ്പോസ്.
സ്ത്രീകളുടെ ആര്‍ത്തവപ്രക്രിയ സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. മാറിയ ജീവിത ശൈലിയും മറ്റ് കാരണങ്ങളും മൂലം 40 വയസിനു താഴെയുള്ള സ്ത്രീകളിലും യൗവനം നേരത്തെ പടിയിറങ്ങുന്നത് കണ്ടു തുടങ്ങിയിട്ടുണ്ട്.

ആര്‍ത്തവവിരാമം സ്ത്രീകളെ സംബന്ധിച്ചിടത്തോ ളം പറഞ്ഞറിയിക്കാനാവാത്ത അത്ര ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടമാണ്. മാനസിക തളര്‍ച്ച, അകാരണമായ വിഷാദം, ക്ഷീണം, ഓര്‍മ്മക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയവയൊക്കെ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങളാണ്.



അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. അതായത് പ്രായപൂര്‍ത്തിയാകുന്നതോടെ സ്ത്രീകള്‍ മാസം തോറും ഒരു അണ്ഡം ഉല്‍പാദിപ്പിക്കുകയും അത് പുരുഷ ബീജവുമായി കൂടിച്ചേരാത്ത പക്ഷം, ആര്‍ത്തവം അഥവാ മാസമുറ എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

ഇപ്രകാരം ഒരു സ്ത്രീ മധ്യവയസ് എത്തുന്നതുവരെ അണ്ഡോ ല്‍പാദനം തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. സാധാരണയായി 50 55 വയസാകുന്നതോടെയാണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമം കണ്ടു തുടങ്ങുന്നത്.



ആര്‍ത്തവവിരാമം നേരത്തെയാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ യൗവനത്തില്‍ തന്നെ ആര്‍ത്തവവിരാമം സംഭവിക്കുന്നതിനുള്ള വ്യക്തമായ കാരണം വൈദ്യശാസ്ത്രത്തിലും പറയുന്നില്ല. കുടുംബ പാരമ്പര്യവും ക്രോമസോം തകരാറുകള്‍ കാരണവും നേരത്തേ ആര്‍ത്തവവിരാമം സംഭവിക്കാം.

ആറ് മാസത്തിലധികം മാസമുറ ആവാതിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം ഇവയെല്ലാം ആര്‍ത്തവവിരാമത്തിന്റെ സൂചനകളാണ്. ദേഹമാസകലം ചൂട് അനുഭവപ്പെടുക, യോനി വരണ്ടിരിക്കുക, ആര്‍ത്തവ രക്തം കൂടുതലായി പോവുക, ഉറക്കമില്ലായ്മ, മൂത്രം അറിയാതെ പോവുക, ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ലായ്മ, കടുത്ത മാനസിക സമ്മര്‍ദം, അകാരണമായ സങ്കടം, ദേഷ്യം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
 
Other News in this category

 
 




 
Close Window