യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച നഗ്നരായ പുരുഷന്മാര്ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ജപ്പാനിലെ നഗ്നദ്വീപ് ഇനി ആരും കണികാണില്ല.
ജൈവവൈവിധ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ഒകിനോഷിമ ദ്വീപിലേയ്ക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി നിരോധിക്കാന്‍ തീരുമാനിച്ചത്.
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപായ ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിനെ തേടിയാണ് യുനെസ്കോയുടെ പൈതൃക പദവി എന്ന അംഗീകാരം തേടിയെത്തിയത്. പോളണ്ടില്‍ നടന്ന യുനെസ്കോയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഒക്കിനോഷിമ ദ്വീപിന് ലോക പൈതൃക പട്ടികയില്‍ സ്ഥാനം ലഭിച്ചത്.
ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യുഷുവിനും കൊറിയന്‍ പെന്‍സുലയ്ക്കും മധ്യഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ദ്വീപിനുള്ളത്. പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. അതീവ ശുദ്ധീയോടെ മാത്രമേ പുരുഷന്മാര്ക്കും പ്രവേശനമുള്ളൂ. ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ഇവിടെ വ്രശേനം നിഷേധിച്ചിരിക്കുന്നത്.പവിത്ര ദ്വീപില്‍ കയറണമെങ്കില്‍ പുരുഷന്മാര് പൂര്‍ണ നഗ്നരായിരിക്കണം. വേദാലയത്തിന്റെ ചുമതലയുള്ള ഒരാള്‍ മാത്രമാണ് പവിത്ര ദ്വീപിലെ അന്തേവാസി. |