Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
ജീവന്‍ രക്ഷിക്കാനായി ഒരു ഓഫീസിലെ എല്ലാ ജീവനക്കാരും ഹെല്‍മെറ്റ് ധരിച്ച് ജോലി ചെയ്യുന്നു. ഇന്ത്യയില്‍ തന്നെയാണ് സംഭവം. തലയ്ക്കു മുകളില്‍ നിന്നു ഏതു നിമിഷവും എന്തും വീണേക്കാം എന്ന ഭയമാണ് മുന്‍കരുതലിനു കാരണം.
reporter
ജോലിക്കിടയില്‍ ഹെല്‍മറ്റ് വെച്ചു നടക്കുക. കേട്ട് കേള്‍വിയില്ലാത്തൊരു സംഭവമാണിത്. ബീഹാറിലെ ചമ്പാരണ്‍ ജില്ലയിലെ അരിരാജ് ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസിലാണ് വിചിത്രമായ സംഭവമുള്ളത്. എന്തിനാണ് ഇവര്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നത് എന്നല്ലെ സംശയം. ഓഫീസിന്റെ മേല്‍ക്കൂരയില്‍ നിന്നും സിമന്റ് പാളികള്‍ അടര്‍ന്നു വീഴുന്നതിനാലാണ് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം ഓഫീസിലെത്തുന്ന സാധരണക്കാരും ഇത് കാരണം ബുദ്ധിമുട്ടിലാണ്.

ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഈ ഓഫീസ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിലെ ദുര്‍വിധി കാരണം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പോലും ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സീലിങ്ങില്‍ നിന്നുള്ള കുമ്മായം വീഴുന്നത് മൂലം ചിലര്‍ക്ക് പരിക്കേറ്റിരുന്നു. ദീര്‍ഘകാലമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന ഓഫീസില്‍ മഴകൂടി എത്തിയപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. നിലവില്‍ കെട്ടിടത്തിന് ചോര്‍ച്ചയുണ്ട്. ഓഫീസ് ഉപകരണങ്ങളും രേഖകളും കമ്പ്യൂട്ടറുകളും ഒട്ടും സുരക്ഷിതമല്ലാതെയാണ് ഇരിക്കുന്നതെന്ന് ബി.ഡി.ഒ ഓഫീസിലെ ജീവനക്കാരായ രഞ്ജിത് സിങ് പറഞ്ഞു.

നേരത്തെ തന്നെ കെട്ടിടത്തിന്റെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഗ്രാമപ്രതിനിധി മനോജ് പാസ്വാന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങളിലൊന്നായ അരിരാജ് ശിവ ക്ഷേത്രത്തിന് സമീപമാണ് ഈ ഓഫീസുള്ളത്. മഴക്കാലത്ത് നിരവധി തീര്‍ഥാടകര്‍ ഇവിടെ അഭയം തേടിയെത്താറുണ്ട്. ഇവരുടെ ജീവനും ഇത് ആപത്താണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവം വാര്‍ത്തയായതോടെ ഹെല്‍മറ്റ് വെച്ച് ജോലി ചെയ്യുന്ന ബിഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലായി.
 
Other News in this category

 
 




 
Close Window