Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
സൈക്കിള്‍ മോഷ്ടിച്ച കള്ളന്‍ അതു വില്‍പ്പനയ്ക്കായി പരസ്യം നല്‍കി. സൈക്കിള്‍ മോഷണം പോയ പെണ്‍കുട്ടി കള്ളന്റെ വീട്ടില്‍ പോയി സൈക്കിള്‍ മോഷ്ടിച്ചു. കള്ളന്‍ ഇനി സൈക്കിള്‍ നഷ്ടപ്പെട്ട പരസ്യം നല്‍കുമോ ?
reporter
സൈക്കിള്‍ മോഷ്ടിച്ച കള്ളന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് 30 കാരിയായ ജെന്നി മോര്‍ട്ടണ്‍ ഹംപ്രേസ്. ജെന്നിയുടെ പ്രിയപ്പെട്ട സൈക്കിള്‍ കള്ളന്‍ മോഷ്ടിച്ച് ഫെയ്‌സ്ബുക്കില്‍ വില്‍പ്പന പരസ്യം നല്‍കുകയായിരുന്നു. തന്റെ സൈക്കിള്‍ ആരു കൊണ്ടു പോയെന്ന് ഒരു വിവരവുമില്ലാതെ വിഷമിച്ചിരുന്ന ജെന്നിക്ക് ആശ്വാസമായാണ് കള്ളന്റെ ഫെയ്‌സ്ബുക്കിലെ ഈ പരസ്യം കണ്ടിരുന്നത്. തുടര്‍ന്ന് ജെന്നി ഇക്കാര്യം പോലീസില്‍ അറിയിച്ചു. കള്ളന്റെ കൈയ്യില്‍ നിന്നും സൈക്കിള്‍ തിരിച്ചെടുക്കാനും താന്‍ ഒരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ജെന്നി പറഞ്ഞു. എന്നാല്‍ ജെന്നിയുടെ പദ്ധതിയ്ക്ക് കൂട്ടു നില്‍ക്കാന്‍ തയ്യാറല്ലെന്ന് പോലീസുകാര്‍ അറിയിച്ചു. തുടര്‍ന്ന് ഒറ്റയ്ക്ക് പോകാന്‍ ജെന്നിയും തീരുമാനിച്ചു.

തുടര്‍ന്ന് ഫെയ്‌സ്ബുക്കിലെ സൈക്കിളിന്റെ പരസ്യം കണ്ട് വന്നതാണെന്ന വ്യാജേന ജെന്നി കള്ളന് അരികില്‍ എത്തുന്നു. തുടര്‍ന്ന് സൈക്കിളിന്റെ ഭംഗിയെയും അതിന്റെ ഡിസൈനിനെയും കുറിച്ച് വാതോരാതെ പുകഴ്ത്തുന്നു. ന്യായവില പറഞ്ഞ് ഉറപ്പിച്ച ജെന്നി, സൈക്കിള്‍ വാങ്ങണമെങ്കില്‍ അത് ഓടിച്ചു നോക്കണമെന്ന് കള്ളനോട് ആവശ്യപ്പെടുന്നു. സൈക്കിള്‍ കൈയ്യില്‍ കിട്ടിയതോടെ തന്ത്രത്തില്‍ അതുമായി ജെന്നിയും തിരികെ പോന്നു. ജെന്നി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. താന്‍ കൈകാര്യം ചെയ്ത സംഭവം കുറച്ച് ഗൗരവമുള്ളതാണെന്ന് ജെന്നിക്ക് തന്നെ അറിയാമായിരുന്നു. കള്ളന്റെ കൂട്ടത്തിലുള്ള ചിലര്‍ പറയുന്നുണ്ടായിരുന്നു താന്‍ ഇനി തിരികെ വരില്ലെന്ന് അത് കൊണ്ട് വേഗത്തിലാണ് സൈക്കിള്‍ ഓടിച്ച് പോന്നതെന്നും ജെന്നി പറയുന്നു.
 
Other News in this category

 
 




 
Close Window