Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മദ്യപിച്ച് വണ്ടിയോടിച്ചതിന് 1,728 ലൈസന്‍സ് റദ്ദാക്കി; മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 191 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
reporter
മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് 4,402 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 1,728 എണ്ണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 191 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം 2,629 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കര്‍ശന നടപടികളിലേക്കു കടക്കാനാണു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

ഒരു വാഹനം തന്നെ 160 തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ച സംഭവവുമുണ്ട്, തലശേരിയില്‍. നിയമം ലംഘിച്ച വാഹനത്തിനെതിരെ പിഴ ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഒരു വാഹനം തന്നെ ഇരുപതു തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ച നാല്‍പ്പതിലധികം കേസുകളുണ്ട്. ബന്ധപ്പെട്ട ആര്‍ടിഒമാര്‍ക്ക് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ പ്രത്യേക പട്ടികയും മോട്ടോര്‍വകുപ്പ് തയാറാക്കി വരുന്നു.
 
Other News in this category

 
 




 
Close Window