Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
സിനിമ
  Add your Comment comment
തിയെറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജഗ്ഗ ജാസൂസ് നായിക ആത്മഹത്യ ചെയ്തു: ഭര്‍ത്താവ് അറസ്റ്റില്‍
reporter
ജഗ്ഗ ജാസൂസ് എന്ന ബോളിവുഡ് ചിത്രത്തിലെ നടിയും ഗായികയുമായ ബിദിഷ ബെസ്ബാറുഹിനെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗുവഹാതിയിലെ ഉസന്‍ ബസാര്‍ സ്വദേശിയാണ് ബിദിഷ. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ദാമ്പത്യ പ്രശ്‌നങ്ങളാണ് ബിദിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്ത് സ്വദേശിയായ നിഷീത് ഝായുമായുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ബിദിഷയെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് ഇവരുടെ പിതാവ് പോലീസിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം തന്ന മേല്‍വിലാസത്തില്‍ നടിയുടെ വാടകവീട്ടില്‍ പോലീസ് അന്വേഷിച്ച് എത്തിയെങ്കിലും വീടിന്റെ ഗേറ്റും വാതിലും പൂട്ടിയിരിക്കുകയായിരുന്നു.
തുടര്‍ന്ന് വാതില്‍ പൊളിച്ച് പോലീസ് വീടിനകത്ത് പ്രവേശിച്ചപ്പോള്‍ ആണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപകാലത്താണ് ബിദിഷ മുംബൈയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് താമസം മാറിയതെന്ന് ഗുരുഗ്രാം ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് സഹറാന്‍ പറയുന്നു.
നടിയുടേത് പ്രണയവിവാഹമായിരുന്നുവെന്നും ഭര്‍ത്താവുമായി ബിദിഷയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കില്‍ നടിയുടെ ഭര്‍ത്താവില്‍ നിന്ന് മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window