Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യയുടെ രാഷ്ട്രപതി
reporter
ഉത്തര്‍പ്രദേശിലെ തികച്ചും പിന്നാക്കം നില്‍ക്കുന്ന ഗ്രാമത്തില്‍, നെയ്ത്തു തൊഴിലാക്കിയ കുടുംബത്തില്‍ ജനിച്ച റാം നാഥിനു പക്ഷേ, ജീവിതത്തില്‍ മുന്നേറണം എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു. 26–ാം വയസ്സില്‍ കോലി സമുദായത്തിന്റെ സംഘടനയായ അഖില ഭാരതീയ കോലി സമാജത്തിന്റെ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത റാം നാഥ് വിദ്യാഭ്യാസവും സംഘടനാ പ്രവര്‍ത്തനവും ഒരേപോലെ കൈകാര്യം ചെയ്തു.

ഉത്തര്‍ പ്രദേശിലെ കാന്‍പുരില്‍ പരൗംഖിലാണു റാം നാഥ് കോവിന്ദ് ജനിച്ച വീട്. ഇന്ന് ആ വീടില്ല. മൈക്കു ലാലും ഭാര്യ കലാവതിയും നാലു മക്കളെ വളര്‍ത്തിയ വീട് ഇന്ന് ഒരു കമ്യൂണിറ്റി ഹാളാണ്. വീടിനെ അങ്ങനെ മാറ്റിയതു റാം നാഥ് കോവിന്ദ് തന്നെ. കുടുംബവീട്ടില്‍ ആരും താമസിക്കാനില്ലാതെ വന്നപ്പോള്‍ അതു ഗ്രാമവാസികള്‍ക്കാകെ ഉപകരിക്കുന്ന ഹാളാക്കി മാറ്റാന്‍ കോവിന്ദ് തീരുമാനിച്ചു.

കോവിന്ദ് ഉള്‍പ്പെടുന്ന കോലി സമുദായത്തില്‍ ഭൂരിഭാഗവും ഇന്നും പാവപ്പെട്ട നെയ്ത്തുതൊഴിലാളികളാണ്. അവര്‍ക്കു തങ്ങളുടെ ചടങ്ങുകള്‍ക്കു വലിയ തുക നല്‍കി ഹാളുകള്‍ വാടകയ്‌ക്കെടുക്കാന്‍ കെല്‍പില്ല. അതുകൂടി പരിഗണിച്ചാണു വീടിനെ ഇങ്ങനെ മാറ്റാന്‍ തീരുമാനിച്ചത്. ദലിതരില്‍ത്തന്നെ തീരെ പിന്നാക്കമാണു കോലി സമുദായമെന്നു പറയാം. മുക്കാല്‍ നൂറ്റാണ്ടു മുമ്പു റാം നാഥ് കോവിന്ദിന്റെ മാതാപിതാക്കള്‍ മകനെ പഠിക്കാന്‍ അയച്ചതുതന്നെ അദ്ഭുതമായിരുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ ശക്തനായ പ്രചാരകനായിരുന്നു റാം നാഥ് കോവിന്ദ്. എന്നാല്‍, അദ്ദേഹത്തെ ലോക്‌സഭയിലേക്കു മത്സരിപ്പിക്കാനോ കേന്ദ്രമന്ത്രിയാക്കാനോ ബിജെപി തയാറായതുമില്ല. 2006ല്‍ രാജ്യസഭയില്‍നിന്നു വിരമിച്ചശേഷം ഔദ്യോഗിക സ്ഥാനമൊന്നുമില്ലാതെ പ്രവര്‍ത്തനം തുടര്‍ന്ന കോവിന്ദിനെ ഇടയ്ക്കു നിതിന്‍ ഗഡ്കരി ബിജെപി പ്രസിഡന്റ് ആയപ്പോള്‍ പാര്‍ട്ടി വക്താവുമാക്കി. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ബിഹാര്‍ ഗവര്‍ണറായി നിയമിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window