Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
സിനിമ
  Add your Comment comment
ആ റസ്റ്ററന്റ് ആനിയുടേതല്ല; ആനീസ് കിച്ചന്‍ എന്ന പേരില്‍ ആരോ തുറന്ന റസ്റ്ററന്റില്‍ ഷാജി കൈലാസ് പുലിവാല് പിടിച്ചു
reporter
തിരുവനന്തപുരത്ത് പുതിയതായി തുടങ്ങിയ ആനീസ് കിച്ചന്‍ ഷാജി കൈലാസിന്റെ ഭാര്യ ആനിയുടേതല്ല. ഷാജി കൈലാസാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരിയില്‍ തുടങ്ങിയിട്ടുള്ള ആനീസ് കിച്ചന്‍ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട് നിത്യേന നിരവധി കോളുകളാണ് ഇവരെ തേടിയെത്തുന്നത്. ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ പേരാണെങ്കിലും റസ്റ്റോറന്റും തങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. ഷാജി കൈലാസ് പറഞ്ഞു.
ഷാജി ഇതിനെക്കുറിച്ചെഴുതിയ കുറിപ്പ് ഇങ്ങനെ -
ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു റെസ്റ്റോറന്റ് തിരുവന്തപുരത്ത് തുടങ്ങിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്റെ ഭാര്യ അമൃത ടിവിയില്‍ അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റെസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങള്‍ മുന്‍കൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും.



തിരുവനന്തപുരത്ത് തുടങ്ങിയ ഒരു പുതിയ ഹോട്ടലിന്റെ പേരില്‍ പുലിവാല് പിടിച്ച് സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും. 'ആനീസ് കിച്ചണ്‍' എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഭക്ഷണശാലയുടെ ഉടമ താനെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതായി ഷാജി കൈലാസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. റസ്റ്റോറന്റുമായി ബന്ധപ്പെട്ട് നിരവധി കോളുകള്‍ വരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.
 
Other News in this category

 
 




 
Close Window