Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ബിസിനസ്‌
  Add your Comment comment
ഫോണ്‍ കണക്ഷന്‍ എടുത്താല്‍ ടിവി ചാനലുകള്‍ ഫ്രീ: അംബാനിയുടെ പുതിയ ഓഫര്‍
reporter
രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ മറ്റൊരു പുതിയ സേവനമാണ് ജിയോ ഫോണ്‍ - ടിവി - കേബിള്‍. ഡിടിഎച്ചിന്റെ ഏറ്റവും പുതിയ രൂപമെന്ന് ഇതിനെ വിളിക്കാം. ഡിടിഎച്ച് മേഖലയിലേക്കു കൂടെ ജിയോ എത്തുന്നു എന്നതിന്റെ സൂചനയാണ് ജിയോ ഫോണ്‍ ടിവി - കേബിള്‍.

മാസത്തില്‍ അധിക ചിലവ് വരാതെ 400 ല്‍ കൂടുതല്‍ ലൈവ് ചാനലുകള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഈ സേവനം. ഫോണ്‍ വഴി ടിവി സ്‌ക്രീനിലേക്ക് സര്‍വീസ് കണക്റ്റ് ചെയ്യാം. ആധുനിക ടെലിവിഷനുകള്‍ക്ക് പുറമെ പഴയ സിആര്‍ടി ടിവികളില്‍ വരെ ജിയോ ഫോണ്‍ ടിവി - കേബിള്‍ സര്‍വീസ് ലഭിക്കും.

309 രൂപ പാക്കേജില്‍ ജിയോ ഫോണിനൊപ്പം ലഭിക്കുന്ന പ്രത്യേകം ഡിവൈസ്, അല്ലെങ്കില്‍ കേബിള്‍ വഴി ടെലിവിഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഫോണ്‍ വഴി ടെലിവിഷനിലെ എല്ലാം നിയന്ത്രിക്കാന്‍ സാധിക്കും. അതിവേഗ ഇന്റര്‍നെറ്റ് ലഭിച്ചാല്‍ ലൈവ് ടിവി സുഖകരമായി ആസ്വദിക്കാം. ലൈവ് ടിവിക്ക് പുറമെ സിനിമകള്‍, മ്യൂസിക് തുടങ്ങി സേവനങ്ങളും ലഭിക്കും.
 
Other News in this category

 
 




 
Close Window