Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ആരോഗ്യം
  Add your Comment comment
ക്യാന്‍സര്‍ വരാതിരിക്കാന്‍ തക്കാളി കഴിക്കണമെന്ന് വിദഗ്ധര്‍
reporter
തക്കാളി പതിവായി കഴിക്കുന്നത് ചര്‍മത്തിലെ അര്‍ബുദം പകുതിയായി കുറയ്ക്കാന്‍ സഹായിക്കും. എലികളില്‍ നടത്തിയ പഠനത്തില്‍ തക്കാളിയിലെ പോഷകങ്ങള്‍ ചര്‍മത്തിലെ അര്‍ബുദത്തെ എങ്ങനെ തടയുന്നുവെന്നു കണ്ടു.

35 ആഴ്ച തുടര്‍ച്ചയായി ദിവസം 10 ശതമാനം തക്കാളിപ്പൊടി കഴിച്ച ആണെലികളെ അതിനുശേഷം അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ചര്‍മത്തില്‍ ഏല്‍പ്പിച്ചു. അവയുടെ ചര്‍മത്തിലെ അര്‍ബുദ മുഴകള്‍ 50 ശതമാനം കുറഞ്ഞതായി കണ്ടു.

തക്കാളിക്ക് നിറം നല്‍കുന്ന ഡയറ്ററി കരോട്ടിനോയ്ഡുകള്‍, അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മൂലം ചര്‍മത്തിന് നാശമുണ്ടാകാതെ സംരക്ഷിക്കുന്നു. യു എസിലെ ഒഹിയോസ്റ്റേറ്റ് സര്‍വകലാശാലയിലെ ജെസിക്ക കോപ്പര്‍‌സ്റ്റോണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

തക്കാളി പേസ്റ്റ് കഴിക്കുന്നത് സണ്‍ബേണില്‍ നിന്നു സംരക്ഷണം നല്‍കുമെന്ന് മനുഷ്യരില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. തക്കാളിയിലെ കരോട്ടിനോയ്ഡുകള്‍ ചര്‍മത്തില്‍ അടിഞ്ഞു കൂടി അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മൂലം ചര്‍മത്തിനുണ്ടാകുന്ന നാശത്തില്‍ നിന്നു സംരക്ഷിക്കുന്നതാകാം കാരണമെന്ന് കോപ്പര്‍‌സ്റ്റോണ്‍ പറയുന്നു. ഈ പിഗ്‌മെന്റുകളില്‍ ഏറ്റവും ഫലപ്രദമായ ആന്റി ഓക്‌സിഡന്റ് തക്കാളിയിലടങ്ങിയ കരോട്ടിനോയ്ഡ് ആയ ലൈക്കോപീന്‍ ആണ്.

ഡീഹൈഡ്രേറ്റഡ് തക്കാളി നല്‍കിയ ആണെലികളില്‍ മാത്രമാണ് ട്യൂമറിന്റെ വളര്‍ച്ച കുറഞ്ഞത്. ലൈക്കോപീന്‍ ധാരാളം അടങ്ങിയ ടാന്‍ജരിന്‍ തക്കാളികള്‍ നല്‍കിയപ്പോള്‍ കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് അര്‍ബുദ മുഴകള്‍ കുറഞ്ഞതായി കണ്ടു.
 
Other News in this category

 
 




 
Close Window