Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
ആരോഗ്യം
  Add your Comment comment
പശുവിന്റെ ശരീരത്തില്‍ നിന്ന് എയ്ഡ്‌സിനുള്ള വാക്‌സിന്‍ വികസിപ്പിച്ചു
reporter
പശുവില്‍ നിന്ന് എയ്ഡ്‌സ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പരീക്ഷണം വിജയകരമാക്കുകയും ചെയ്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയില്‍ നിന്നാണ് എയ്ഡ്‌സിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ശരീരത്തിലെ ആന്റിബോഡികളെ നിര്‍വീര്യമാക്കി പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് എയ്ഡ്‌സിനെ മാരകമാക്കുന്നത്. എന്നാല്‍ പുതിയ വാക്‌സിന്‍ ഉപയോഗിച്ച് പശുവില്‍ നടത്തിയ പരീക്ഷണത്തില്‍ അതിന്റെ ആന്റിബോഡികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പശുവില്‍ കണ്ടെത്തിയ ഈ വിജയം മനുഷ്യനില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. മനുഷ്യനില്‍ ഈ വാക്‌സിന്‍ പരീക്ഷണം വിജയം കണ്ടാല്‍ എയ്ഡ്‌സ് എന്ന മഹാമാരിയെ വരുതിയിലാക്കാനാകുമെന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ പ്രതീക്ഷ. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് വാക്‌സിന്‍ ഇനിഷേറ്റീവിലെ ആന്റിബോഡി ഡിസ്‌കവറി ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡെവിക് സോക് ആണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കുന്നത്.
 
Other News in this category

 
 




 
Close Window