Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
ഈജിപ്തിലെ ഏറ്റവും പേരുകേട്ട രാജാക്കന്മാരിലൊരാളായ തുത്തന്‍ഖാമന്റെ ഭാര്യാപദവിയില്‍ നിന്ന് സ്വന്തം പിതാവിന്റെയും മുത്തച്ഛന്റെയും ഉള്‍പ്പെടെ ഭാര്യയാകേണ്ടി വന്ന പെണ്‍കുട്ടി, അനെക്‌സെനമുന്‍...
reporter
ദുരിതങ്ങളുടെ പേരിലാണ് അനെക്‌സെനമുന്‍ എന്ന രാജകുമാരിയുടെ ചരിത്രത്തിന്റെ താളുകളില്‍ വിറകൊണ്ടു നില്‍ക്കുന്നത്. ഈജിപ്തിലെ ഏറ്റവും പേരുകേട്ട രാജാക്കന്മാരിലൊരാളായ തുത്തന്‍ഖാമന്റെ ഭാര്യാപദവിയില്‍ നിന്ന് സ്വന്തം പിതാവിന്റെയും മുത്തച്ഛന്റെയും ഉള്‍പ്പെടെ ഭാര്യയാകേണ്ടി വന്ന പെണ്‍കുട്ടി. പക്ഷേ ചരിത്രത്തെ തുണിയില്‍ പൊതിഞ്ഞുകെട്ടി മരവിപ്പിച്ചു വയ്ക്കുന്നതില്‍ പേരെടുത്ത ഈജിപ്ഷ്യന്‍ വിദഗ്ധര്‍ ഈ രാജകുമാരിയുടെ കാര്യത്തില്‍ മാത്രം അത്രയേറെ താത്പര്യമെടുത്തില്ല. അതിനാല്‍ത്തന്നെ മരിച്ചിട്ടും ഇത്രയും കാലം മറഞ്ഞിരിക്കുകയായിരുന്നു അവള്‍.

ഒടുവില്‍ നേര്‍ത്തൊരു പ്രതീക്ഷ പകര്‍ന്ന് പുതിയ വാര്‍ത്തയെത്തിയിരിക്കുന്നു– 'മമ്മി ശാപ'ത്തിന്റെ പേരില്‍ പ്രശസ്തനായ തുത്തന്‍ഖാമന്‍ രാജാവിന്റെ ഭാര്യ അനെക്‌സെനമുന്നിന്റെ കല്ലറയെപ്പറ്റിയുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്. പ്രശസ്ത ആര്‍ക്കിയോളജിസ്റ്റും ഈജിപ്തിലെ പുരാവസ്തു വകുപ്പ് മന്ത്രിയുമായിരുന്ന സാവി ഹവാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് കല്ലറയെപ്പറ്റി ഏകദേശ ധാരണ ലഭിച്ചത്. 'രാജാക്കന്മാരുടെ താഴ്‌വര' എന്നറിയപ്പെടുന്ന പ്രദേശത്തായിരുന്നു ഗവേഷണം. ബിസി 1327 മുതല്‍ 1323 വരെ ഈജിപ്ത് ഭരിച്ചിരുന്ന 'അയ്' ഫറവോയുടെ ശവകുടീരത്തിനു തൊട്ടടുത്താണ് പുതിയ കല്ലറയുടെ സ്ഥാനം. എങ്ങനെയാണ് അനെക്‌സെനമുന്‍ മരിച്ചതെന്നത് ചരിത്രാന്വേഷികളുടെ മുന്നില്‍ ഇന്നും വലിയൊരു ചോദ്യചിഹ്നമാണ്. അതിനുള്ള ഉത്തരം കൂടിയാണ് ആ അറയില്‍ കാത്തിരിക്കുന്നതും!

ബിസി 1322ലാണ് ഈ രാജകുമാരിയുടെ ജനനമെന്നാണ് കരുതുന്നത്. ആഖെനാത്തന്‍ രാജാവിന്റെയും നെഫെര്‍തിതി രാജ്ഞിയുടെയും മൂന്നാമത്തെ മകള്‍. ആകെയുള്ള ആറുപേരില്‍ അനെക്‌സെനമുന്‍ ഉള്‍പ്പെടെ ആദ്യത്തെ മൂന്നു പെണ്‍മക്കള്‍ക്കായിരുന്നു 'സീനിയര്‍' പദവി. പതിമൂന്നാം വയസ്സിലായിരുന്നു തുത്തന്‍ഖാമനുമായുള്ള വിവാഹം. അദ്ദേഹത്തിന് അന്ന് പത്തു വയസ്സു മാത്രം പ്രായം. തുത്തന്‍ഖാമന്റെയും അച്ഛനായിരുന്നു ആഖെനാത്തന്‍. എന്നാല്‍ അമ്മ നെഫെര്‍തിതി ആയിരുന്നില്ലെന്നും 'കിയ' എന്നു പേരുള്ള മറ്റൊരു വനിതയായിരുന്നുവെന്നും വാദമുണ്ട്. അതിനാല്‍ത്തന്നെ ആഖെനാത്തന്‍ ഭരണമൊഴിഞ്ഞപ്പോള്‍ ചരിത്രരേഖകളില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാന്‍ തുത്തന്‍ഖാമന്‍ കിണഞ്ഞു പരിശ്രമിച്ചതായും പറയപ്പെടുന്നു.

അതേസമയം അനെക്‌സെനമുന്നുമൊത്തുള്ള തുത്തന്‍ഖാമന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ചെറുപ്രായമായിരുന്നെങ്കിലും ഭരണമികവില്‍ പേരെടുത്തിരുന്നു തുത്തന്‍ഖാമന്‍ എന്ന 'യുവരാജാവ്'. അതിനിടെ രണ്ട് പെണ്‍മക്കളുണ്ടായി. പക്ഷേ ഒരാള്‍ അഞ്ചാം മാസത്തിലും രണ്ടാമത്തെയാള്‍ ഏഴാം മാസത്തിലും മരിച്ചു. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ ബന്ധപ്പെട്ട് ഗര്‍ഭം ധരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളായിരുന്നു കുട്ടികളുടെ മരണകാരണം. പക്ഷേ അധികാരം തങ്ങളുടെ വംശത്തിന്റെ കൈവിട്ടു പോകാതിരിക്കാനായി ഇത്തരം വിവാഹങ്ങള്‍ ഈജിപ്തിലെ രാജാക്കന്മാര്‍ക്കിടയില്‍ പതിവായിരുന്നു.
 
Other News in this category

 
 




 
Close Window