Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Oct 2017
 
 
ആരോഗ്യം
  Add your Comment comment
രാവിലെ 6 മണിക്കാണ് സൂര്യോദയമെങ്കില്‍ ഏകദേശം നാലരയ്ക്ക് ഉറക്കം ഉണരണം; അതാണു ശാസ്ത്രം
reporter
രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് നമ്മള്‍ ഉണര്‍ന്നെണീക്കേണ്ടത്. ബ്രഹ്മത്തെ സംബന്ധിച്ചതാണ് ബ്രാഹ്മം. ബ്രഹ്മം എന്നാല്‍ അറിവ് എന്നും ഈ വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം എന്നുമാണര്‍ത്ഥം. ജീവികളില്‍ വിശ്വചൈതന്യമുണരുന്ന സമയമാണിത്. സൂര്യോദയത്തിന് ഏകദേശം ഒന്നര മണിക്കൂര്‍ മുന്‍പാണ് ഈ മുഹൂര്‍ത്തം ആരംഭിക്കുന്നത്. അതായത് രാവിലെ 6 മണിക്കാണ് സൂര്യോദയമെങ്കില്‍ ഏകദേശം നാലരയ്‌ക്കെണീക്കുക. ആറരയ്ക്കാണ് സൂര്യന്‍ ഉദിക്കുന്നതെങ്കില്‍ അഞ്ചുമണിക്കെണീക്കുക.

അതിനു ശേഷം മലമൂത്ര വിസര്‍ജനം നടത്തുക. തുടര്‍ന്ന് ശൗചം (വൃത്തിയാക്കല്‍) ആചരിക്കുക. സ്വന്തം വീട്ടിലായാലും പുറത്തായാലും വൃത്തിയുള്ള ശൗചാലയങ്ങളില്‍ സാമൂഹ്യബോധത്തോടെ ഇത് ചെയ്യണം.ദിനചര്യയുടെ ഭാഗമായി ദിവസവും രാവിലെ ഇതു ചെയ്യുന്നയാള്‍ക്ക് മലബന്ധവും അനുബന്ധ കഷ്ടപ്പാടുകളും അര്‍ശസ് പോലുള്ള അസുഖങ്ങളും ഉണ്ടാവില്ല.

എരുക്ക്, പേരാല്‍, കരിങ്ങാലി, ഉങ്ങ്, നീര്‍മരുത്, വേപ്പ് എന്നിവയിലേതിന്റെയെങ്കിലും തണ്ട് 12 അംഗുലം നീളത്തില്‍ മുറിച്ച് അതിന്റെ ഒരറ്റം നന്നായി ചതച്ച് പതം വരുത്തി, അതുപയോഗിച്ചാണ് പല്ലുതേക്കാന്‍ പറ!ഞ്ഞിട്ടുള്ളത്. രാവിലെയും രാത്രി ഭക്ഷണശേഷവും പല്ലു തേക്കണം. ഇവ കൂടാതെ, മാവില കൊണ്ടും, ഉമിക്കരി പൊടിച്ച് അതില്‍ ഉപ്പു ചേര്‍ത്തും കേരളത്തില്‍ പല്ലു തേക്കാറുണ്ട്.

പല്ലു തേച്ചശേഷം നാക്കു വടിക്കണം. പച്ചീര്‍ക്കില്‍ കൊണ്ടോ സൗമ്യമായ ലോഹങ്ങള്‍ കൊണ്ടോ ഉണ്ടാക്കിയ 'ജിഹ്വാ നിര്‍ലേഖനി' (ടങ് ക്ലീനര്‍) കൊണ്ടാണ് നാവു വടിക്കേണ്ടത്. ഇത് വായ്ക്കകത്ത് കനക്കുറവും നാവിനു വൃത്തിയും പ്രദാനം ചെയ്യും. രുചിയറിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ശരിയായ പല്ലുതേപ്പും നാക്കുവടിക്കലും.

ശരീരത്തിന് ആയാസം ഉണ്ടാക്കുന്ന തരത്തില്‍ ചെയ്യപ്പെടുന്ന വിവിധതരം ക്രിയകളാണ് വ്യായാമം. ഒരാളുടെ പരമാവധി കഴിവിന്റെ പകുതി ശക്തിയുപയോഗിച്ച് ദിവസവും വ്യായാമം ചെയ്യണം. നെറ്റിയിലും മൂക്കിന്‍ തുമ്പിലും കക്ഷത്തിലും വിയര്‍പ്പുണ്ടാകുന്നതാണ് പകുതി ശക്തിയുടെ ലക്ഷണം.

ഇത് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിച്ചുകളയുകയും ഹൃദയ, ശ്വാസകോശ, രക്തചംക്രമണ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും സന്ധികള്‍ക്കും പേശികള്‍ക്കും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. നടത്തം, ഓട്ടം (ജോഗിംഗ്), ലൂസനിംഗ് എക്‌സര്‍സൈസുകള്‍, സൂര്യനമസ്‌കാരം, മറ്റ് യോഗോഭ്യാസ മുറകള്‍ എന്നിവയാണ് കഠിനമായ ജിംനേഷ്യ മുറകളേക്കാള്‍ അഭികാമ്യം. വ്യായാമം ചെയ്ത് വിയര്‍പ്പടങ്ങിയ ശേഷം ശരീരം മുഴുവന്‍ അമര്‍ത്തി തടവണം.
 
Other News in this category

 
 




 
Close Window