Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Oct 2017
 
 
ആരോഗ്യം
  Add your Comment comment
ലോകത്ത് ആദ്യത്തെ ടെസ്റ്റിയൂബ് ശിശു പിറന്നിട്ട് 39 വര്‍ഷം തികയുന്നു
reporter
ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു 'മാരീ ലൂയിസ് ബ്രൗണ്‍' പിറന്നിട്ട് ജൂലൈ 25ന് 39 വര്‍ഷം തികയുകയാണ്.

ബ്രിട്ടിഷ് ഫിസിയോളജിസ്റ്റ് സര്‍ റോബര്‍ട്ട് ജിയോഫെറി എഡ്വേര്‍ഡ്‌സ് ആണ് ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശുവിന്റെ ജനനത്തിന് സഹായകരമായ കണ്ടെത്തലുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. മക്കളില്ലാതെ വിഷമിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നതായിരുന്നു വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായി മാറിയ ആ കണ്ടുപിടിത്തം. ഇതിന്റെ പ്രത്യുപകാരമെന്ന വണ്ണം വൈദ്യശാസ്ത്രത്തിനുള്ള 2010ലെ നൊബേല്‍ സമ്മാനവും ഡോ.റോബര്‍ട്ടിനായിരുന്നു. അദ്ദേഹത്തിന്റെ എണ്‍പത്തിയഞ്ചാം വയസ്സിലായിരുന്നു ഈ നേട്ടം. പാട്രിക് സ്റ്റെപ്‌റ്റോ എന്ന ഗൈനക്കോളജിസ്റ്റിന്റെ കൂടെ സഹായത്തോടെയായിരുന്നു അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയത്.

1955ല്‍ തനിയെ ഗവേഷണം തുടങ്ങിയ എഡ്വേഡ്‌സ് കൃത്രിമ ഗര്‍ഭധാരണം സാധ്യമാണെന്നു കണ്ടതോടെയാണു സ്‌റ്റെപ്‌റ്റോയുമായി സഹകരിച്ചത്. ഗവേഷണത്തിനായി പണം കണ്ടെത്താന്‍ പോലും വിഷമിച്ച അവര്‍ വ്യക്തികളില്‍ നിന്നു ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണു മുന്നോട്ടുനീങ്ങിയത്. അവര്‍ കണ്ടെത്തിയ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ് (IVF) എന്ന കൃത്രിമ ഗര്‍ഭധാരണവിദ്യ ഇന്ന് കേരളത്തില്‍ വരെ സുപരിചിതമാണ്. 2013ഏപ്രില്‍ 11ന് ഡോ.റോബര്‍ട്ട് അന്തരിച്ചു. പക്ഷേ ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു മാരീ ലൂയിസ് ബ്രൗണിന് ഇന്ന് മുപ്പത്തിയൊന്‍പതാം പിറന്നാളാണ്. അതും തികഞ്ഞ ആരോഗ്യത്തോടെ.

ബോളിവുഡിലെ പ്രശസ്ത അവിവാഹിതരില്‍ ഒരാളാണ് സംവിധായകന്‍ കരണ്‍ ജോഹര്‍. പക്ഷേ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം ഒരു ട്വീറ്റിട്ടു: താന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി എന്നായിരുന്നു അത്. മകന്റെ പേര് യഷ്, മകള്‍ റൂഹി. ആ വാര്‍ത്ത കേട്ട് അധികമാരും ഞെട്ടിയതുമില്ല. കാരണം ടെസ്റ്റ് ട്യൂബ് ശിശു സാങ്കേതിക വിദ്യയിലൂടെ, വാടക ഗര്‍ഭപാത്രം വഴിയുള്ള പ്രസവങ്ങള്‍ ബോളിവുഡില്‍ ഇന്നൊരു പുതിയ സംഭവമൊന്നുമല്ല. ലോകത്തു തന്നെ ഇതുവരെ 60 ലക്ഷത്തിലേറെ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ജനിച്ചിട്ടുണ്ടെന്നാണ് കണക്ക്. സൂപ്പര്‍താരങ്ങളായ ഷാറുഖ് ഖാനും ആമിര്‍ ഖാനുമെല്ലാം ഇത്തരത്തില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ തങ്ങളുടെ പുതുതലമുറയ്ക്ക് ജീവന്‍ നല്‍കിയവരില്‍പ്പെടും. നാലു പതിറ്റാണ്ടു മുന്‍പേ അതിനു സഹായിക്കുന്ന കണ്ടെത്തല്‍ ശാസ്ത്രം നടത്തിയതുമാണ്.
 
Other News in this category

 
 




 
Close Window