Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
സിനിമ
  Add your Comment comment
പരാതികള്‍ മന്ത്രിമാര്‍ക്ക് ഇ-മെയിലായി അയയ്ക്കാന്‍ കമല്‍ഹാസന്‍ പറഞ്ഞു: തൊട്ടു പിന്നാലെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ഇ-മെയില്‍ ഐഡികള്‍ നീക്കം ചെയ്തു
reporter
അഴിമതിക്കെതിരായ നടന്‍ കമല്‍ ഹാസന്റെ ആഹ്വാനത്തിനു പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടെയും ഇമെയില്‍ ഐഡി സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തു. സര്‍ക്കാരിന്റെ അഴിമതികള്‍ മന്ത്രിമാര്‍ക്ക് ഓണ്‍ലൈനായി റിപ്പോര്‍ട്ടു ചെയ്യാനായിരുന്നു കമല്‍ ഹാസന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഇമെയില്‍ ഐഡികള്‍ക്കു പുറമെ മൊബൈല്‍ ഫോണ്‍ നമ്പരുകളും സൈറ്റില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

അതേസമയം, സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധവും ശക്തമായി. ആരെയാണ് മന്ത്രിമാര്‍ പേടിക്കുന്നതെന്നും പരാതി നല്‍കുന്നതില്‍നിന്നു ജനത്തെ തടയുന്നത് എന്തിനാണെന്നും ഐടി പ്രൊഫഷണല്‍ നാഗരാജ് ലക്ഷ്മണന്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നത്. ജനത്തിനു പരാതി നല്‍കണമെങ്കില്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്നുമാണ് പ്രഭു സുബ്രഹ്മണ്യത്തിന്റെ ചോദ്യം.

അതേസമയം, മന്ത്രിമാരുടെ മെയില്‍ ഐഡിയില്‍ പരാതികള്‍ അയയ്ക്കാവുന്നതാണെന്ന് അണ്ണാ !ഡിഎംകെ അറിയിച്ചു. എല്ലാ എംഎല്‍എമാര്‍ക്കും വെബ്‌സൈറ്റുകളുണ്ട്. ജനത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിലൂടെ അവര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാം. നടപടിയെടുക്കുമെന്നും ധനമന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.

മന്ത്രിമാരേക്കാള്‍ വലുതു ജനങ്ങളാണെന്നും താന്‍ ഇപ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കമല്‍ കഴിഞ്ഞദിവസം ട്വിറ്റര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്കുണ്ടായ തിക്താനുഭവനങ്ങളും അഴിമതി ആരോപണങ്ങളും സര്‍ക്കാരിന് അയച്ചുകൊടുക്കണം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു, കമല്‍ ആരോപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window