Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
മൈക്കയുടെ ഇന്‍ഡോര്‍ & ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് ഡേ പ്രൗഢഗംഭീരമായി
റ്റാന്‍സി പാലാട്ടി
മൈക്ക (മിഡ്ലാന്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍) ന്റെ ഇന്‍ഡോര്‍ & ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് ഡേ മെമ്പേഴ്സിന്റെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും അവിസ്മരണീയമായി. ഈ വര്‍ഷത്തെ പ്രസിഡന്റായ റ്റാന്‍സി പാലാട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പോര്‍ട്‌സ് ഡേയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പങ്കെടുക്കാവുന്ന നിരവധി കലാകായിക മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് സെക്രട്ടറി സൂരജ് തോമസ് അറിയിച്ചു. ഓട്ടമത്സരങ്ങള്‍, റിലേ, കുട്ടികള്‍ക്കായുള്ള ഫുട്ട്‌ബോള്‍ മാച്ച്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ടഗ് ഓഫ് വാര്‍, ഇന്‍ഡോര്‍ ഇനങ്ങളായ പെയിന്റിംഗ്, ചെസ്സ്, കാരംസ്, ചീട്ടുകളി, പഞ്ചഗുസ്തി എന്നിവ ഇതിലെ പ്രധാന ഐറ്റങ്ങളാണ്

ജൂലൈ 10 മുതല്‍ തുടങ്ങിയ കായികമത്സരങ്ങള്‍ ജൂലൈ 22ന് St. Michael Hall, Walsall ല്‍ വച്ച് പര്യവസാനിച്ചു. സുന്ദരിക്ക് പൊട്ടു തൊടുക, സുന്ദരന് മീശ വരയ്ക്കുക, കപ്പിള്‍സ് ഹെയര്‍ ബ്യൂട്ടി കോംപറ്റീഷന്‍ എന്നിവ എല്ലാവരെയും കുടുകുടെ ചിരിപ്പിച്ചു. പഞ്ചഗുസ്തി മത്സരത്തിന് വാശിയേറിയ പ്രതികരണമാണ് ലഭിച്ചത്. പരിപാടികളില്‍ പങ്കെടുത്തു ഇതൊരു വന്‍ വിജയമാക്കി മാറ്റിയ എല്ലാ മെമ്പേഴ്സിനും കമ്മിറ്റി നന്ദി പ്രകടിപ്പിച്ചു. മൈക്കയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9ന് ക്‌നാനായ യുകെകെസിഎ ഹാള്‍, ബെന്റ്‌ലിയില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ നടക്കുന്നതാണെന്ന് അറിയിച്ചു.
 
Other News in this category

 
 




 
Close Window