Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
കായികം
  Add your Comment comment
ചിത്രയെ ഒഴിവാക്കിയ കാര്യം മറച്ചു വെച്ചത് ശരിയായില്ല; ഗൂഢാലോചന ഉണ്ടെന്ന് മന്ത്രി മൊയ്തീന്‍
reporter
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നും പിയുചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍. ചിത്രയെ ഒഴിവാക്കിയ സംഭവം അവസാനം വരെ മറച്ചുവെച്ചത് ശരിയായില്ല. മാനദണ്ഡം മറികടന്നും പലരും മീറ്റില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ താരം പി.യു ചിത്രയ്ക്ക് പങ്കെടുക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചിരുന്നു. ചിത്രയ്ക്ക് യോഗ്യത നേടാനായില്ലെന്നാണ് ഫെഡറേഷന്റെ വിശദീകരണം. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയത് യോഗ്യതയായി പരിഗണിക്കാനാവില്ല. കേന്ദ്ര കായിക മന്ത്രാലയത്തിനാണ് അത്‌ലറ്റിക് ഫെഡറേഷന്‍ വിശദീകരണം നല്‍കിയത്.
ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രയുടെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്നാണ് പി.ടി ഉഷ ഇതിന് നല്‍കിയ വിശദീകരണം. നിരീക്ഷകയെന്ന നിലയില്‍ പി.ടി ഉഷ പങ്കെടുത്ത യോഗത്തിലാണ് ചിത്രയടക്കമുളള താരങ്ങളെ ഒഴിവാക്കിയുളള തീരുമാനം വന്നത്.
 
Other News in this category

 
 




 
Close Window