Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
കായികം
  Add your Comment comment
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ
reporter
ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ചേതോഹരമായ ടെസ്റ്റ് ഇന്നിങ്‌സുമായി സെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാര. ഇന്നിങ്‌സിന് അടിത്തറയിട്ട് രണ്ടാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (253). പിരിയാത്ത നാലാം വിക്കറ്റില്‍ രഹാനെയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് പൂജാര വീണ്ടും...

എല്ലാം കൊണ്ടും ടീം ഇന്ത്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാന്‍, ഇരട്ടസെഞ്ചുറിക്ക് 10 റണ്‍സകലെ പുറത്തായപ്പോള്‍, 12ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ പൂജാര ഇന്ത്യന്‍ പ്രതീക്ഷകളെ തോളിലേറ്റി ക്രീസില്‍ തുടരുന്നു. പൂജാര ഇതുവരെ 144 റണ്‍സ് നേടിയപ്പോള്‍, 39 റണ്‍സുമായി രഹാനെ കൂട്ടിനുണ്ട്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടോട്ടലാണ് ഇന്നത്തെ 399.

26 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ധവാന്‍ പുറത്തായതിനു തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്!ലിയും മടങ്ങിയെങ്കിലും പൂജാരരഹാനെ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റ് സ്വന്തം പേരിലാക്കിയ നുവാന്‍ പ്രദീപാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയ ഏക ബോളര്‍.
 
Other News in this category

 
 




 
Close Window