Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 16th Dec 2017
 
 
സിനിമ
  Add your Comment comment
വേലുത്തമ്പി ദളവയായി പൃഥ്വിരാജിനു വേണ്ടി തിരക്കഥ എഴുതുന്നത് രണ്‍ജി പണിക്കര്‍; സംവിധാനം വിജി തമ്പി
reporter
പൃഥ്വിരാജ് നായകനാകുന്ന 'വേലുത്തമ്പി ദളവ' 2019ല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു. സംവിധായകന്‍ വിജി തമ്പി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഒരു വലിയ പ്രോജക്ടാണിത്. രണ്‍ജി ഇതിനകം തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2019ല്‍ ചിത്രീകരണം ആരംഭിക്കാനാവുമെന്ന് കരുതുന്നു. വിദേശഅഭിനേതാക്കളടക്കം ഒരു ബൃഹദ് താരനിരയുണ്ടാവും ചിത്രത്തില്‍.

അതേസമയം പൃഥ്വിരാജിന്റെ കരിയറില്‍ ഏറെ പ്രതീക്ഷയുള്ള മറ്റൊരു പ്രോജക്ടായ ബ്ലെസിയുടെ 'ആടുജീവിത'ത്തിന്റെ ചിത്രീകരണം വരുന്ന നവംബറില്‍ ആരംഭിക്കും. 18 മാസത്തെ ചിത്രീകരണമാണ് ബ്ലെസി പ്ലാന്‍ ചെയ്തിരിക്കുന്നത്. 'ആടുജീവിത'ത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം 'വേലുത്തമ്പി ദളവ'യായിരിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നു. ജിനു വി.എബ്രഹാമിന്റെ 'ആദം ജോണ്‍' ആണ് പൃഥ്വിയുടെ ഇനി തീയേറ്ററുകളിലെത്താനുള്ള ചിത്രം.

ഇതിഹാസ, ചരിത്ര നായകന്മാര്‍ മുഖ്യകഥാപാത്രങ്ങളാവുന്ന ഏതാനും പ്രോജക്ടുകള്‍ പൃഥ്വിരാജിന്റേതായി ഏറെനാളായി കേള്‍ക്കുന്നു. 'എന്ന് നിന്റെ മൊയ്തീന്' ശേഷം ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന 'കര്‍ണന്‍', മറ്റൊരു പ്രോജക്ടായ 'കുഞ്ചിറക്കോട്ട് കാളി', ഒപ്പം രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്യുന്ന 'വേലുത്തമ്പി ദളവ'യും. എന്നാല്‍ കരിയറിലെ ഏറെ തിരക്കുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്ന പൃഥ്വിരാജ് ഈ പ്രോജക്ടുകളില്‍ ഏതൊക്കെ, എപ്പോഴൊക്കെ ചെയ്യുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window