Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഓഫീസ് ആവശ്യത്തിനല്ലാതെ വിമാനത്തില്‍ യാത്ര ചെയ്ത് നരേന്ദ്രമോദി ചെലവാക്കിയത് 89 ലക്ഷം രൂപ
reporter
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനൗദ്യോഗിക യാത്രകള്‍ക്കായി വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ച വകയില്‍ വാടകയായി അടച്ചത് 89 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ ഓഫീസാണ് തുക അടച്ചത്. തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനായി മോദി വ്യോമസേന വിമാനങ്ങളില്‍ യാത്ര ചെയ്തതിന്റെ വാടകയാണിത്.

2014 മെയ് മുതല്‍ 2017 ഫെബ്രുവരി വരെ 128 ആഭ്യന്തര വിമാന യാത്രകളാണ് മോദി നടത്തിയത്. 1999ലെ നിരക്ക് കണക്കാക്കിയാണ് വാടക നിശ്ചയിക്കാറുള്ളത്.

വ്യോമസേനയാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ക്കായി വിമാനങ്ങള്‍ തയ്യാറാക്കുന്നത്. ഉള്‍പ്രദേശങ്ങളിലെ യാത്രയ്ക്കായാണ് ഹെലികോപ്ടറുകളും ചെറു വിമാനങ്ങളും ഏര്‍പ്പെടുത്തുന്നത്. വിമാന നിരക്ക് 1999ലാണ് പ്രതിരോധമന്ത്രാലയം അവസാനമായി പുതുക്കിയത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകളുടെ വിവരമാണ് വ്യോമസേന വിവരാവകാശ നിയപ്രകാരം മറുപടി നല്‍കിയത്.

ഡല്‍ഹി ഗോരഖ്പൂര്‍ ഡല്‍ഹി വിമാനനിരക്കായി 31000 രൂപയും മാംഗളൂര്‍കാസര്‍ഗോഡ്മാംഗളൂര്‍ ഫ്‌ളൈറ്റിന് 7,818 രൂപയുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വാടകയിനത്തില്‍ അടച്ചത്.

മറ്റ് വിമാനനിരക്കുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്ന് സ്വകാര്യ വിമാനക്കമ്പനി അധികൃതര്‍ പറയുന്നു. ഡല്‍ഹി രോഹ്തക്‌സോനിപത്അമ്പല യാത്രയ്ക്ക് 1,00,440 രൂപയാണ് സാധാരണ നിരക്ക്. കോഴിക്കോട് വിക്രം ഗ്രൗണ്ട് യാത്രയ്ക്ക് 5,693 രൂപ മാത്രമാണ് വാടക ഇനത്തില്‍ നല്‍കേണ്ടി വന്നത്.
 
Other News in this category

 
 




 
Close Window