Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.55 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
സിനിമ
  Add your Comment comment
സണ്ണി ലിയോണിനെ കാണാന്‍ ആഗ്രഹമുള്ളവര്‍ ഓഗസ്റ്റ് 17ന് കൊച്ചിയില്‍ എത്തുക
reporter
സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തുന്നു. കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ 'ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി'ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് അവര്‍ എത്തുന്നത്. ഓഗസ്റ്റ് 17ന് രാവിലെ 11.30നാണ് ഉദ്ഘാടന ചടങ്ങ്. ഫോണ്‍ 4ന്റെ മുപ്പത്തിമൂന്നാം ഷോറൂമാണ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നത്.
നേരത്തേ വനിതയുടെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ഇന്ത്യയൊട്ടാകെ ഏറെ ആരാധകരുള്ള സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. അന്ന് അവര്‍ക്കൊപ്പം ജയസൂര്യയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഈയിടെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. നിഷ കൗര്‍ വെബര്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. മിലന്‍ ലുത്രിയയുടെ 'ബാദ്ഷാഹൊ'യാണ് സണ്ണി ലിയോണ്‍ ഇനി ബോളിവുഡിന്റെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം. അജയ് ദേവ്ഗണും ഇലിയാന ഡിക്രൂസും ഇമ്രാന്‍ ഹാഷ്മിയുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ സോങ് യുട്യൂബില്‍ തരംഗമായിരുന്നു. മൂന്ന് ദിവസംകൊണ്ട് 1.3 കോടി കാഴ്ചകളാണ് പാട്ടിന് ലഭിച്ചത്.
 
Other News in this category

 
 




 
Close Window